ശ്രീലങ്കയിൽ ഇന്ധനക്ഷാമം രൂക്ഷമാകുന്നു. കടുത്ത ഇന്ധനക്ഷാമത്തെത്തുടർന്ന് പൊതുകാര്യാലയങ്ങളും വിദ്യാലയങ്ങളും അടുത്തയാഴ്ച അടച്ചിടാനൊരുങ്ങി ശ്രീലങ്കന് സര്ക്കാര്. സ്കൂളുകളിലെ ക്ലാസുകള് ഓണ്ലൈനാക്കുകയോ വെട്ടിക്കുറയ്ക്കുകയോ ചെയ്യണമെന്ന് സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളോടും സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. “ഇന്ധനവിതരണത്തിലെ കടുത്തപ്രതിസന്ധി, പൊതുഗതാഗതത്തിന്റെ കുറവ്, സ്വകാര്യ യാത്രാസംവിധാനങ്ങളുടെ അപ്രായോഗികത എന്നിവ കണക്കിലെടുത്ത്, തിങ്കളാഴ്ചമുതല് ഓഫീസുകളില് അത്യാവശ്യം ജീവനക്കാര്മാത്രം ഹാജരായാല് മതി.” പൊതുഭരണ, ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ […]







