വീട്ടുകാർ കഴിക്കാൻ ഉപയോഗിക്കുന്ന പാത്രങ്ങളില്‍ മൂത്രമൊഴിച്ച് വീട്ടുജോലിക്കാരി

വീട്ടിൽ ജോലിക്കുവാരുന്നവരുമായി വീട്ടുകാർക്ക് ഒരു ആത്മബന്ധം ഉണ്ടാകും….അവരുടെ കുടുംബത്തിലെ ഒരംഗം തന്നെയാവും അവർ…. തിരിച്ചു ജോലിക്കാർക്കും അങ്ങിനെ തന്നെയാവും …..അത്ര ആത്മാർത്ഥതയാവും വീട്ടുകാരോടും ….പക്ഷെ എവിടെയും ഉണ്ടാവുമല്ലോ ഒരു വിഭാഗത്തെ പറയിപ്പിക്കാനായി ചിലർ ….അത്തരത്തിലേ ഒരാളെ കുറിച്ചാണ് ഇനി പറയുന്നത്….
ദൈനംദിന വൃത്തിയാക്കലിനിടെ പാത്രങ്ങളില്‍ മൂത്രമൊഴിച്ചതിന് വീട്ടുജോലിക്കാരിയെ അറസ്റ്റ് ചെയ്ത സംഭവമാണിത്. ഉത്തർപ്രദേശിലെ ബിജ്നോർ ജില്ലയില്‍ നടന്ന സംഭവമാണ് സമൂഹ മാധ്യമത്തില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. പ്രദേശത്തെ ഒരു ബിസിനസുകാരന്റെ വീട്ടില്‍ കഴിഞ്ഞ പത്ത് വർഷത്തോളമായി ജോലി ചെയ്തിരുന്ന വീട്ടുജോലിക്കാരി ചെയ്ത പ്രവർത്തിയാണ് നാട്ടുകാരെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുന്നത്.
കുടുംബം കഴിക്കാൻ ഉപയോഗിക്കുന്ന പാത്രങ്ങളില്‍ മൂത്രമൊഴിക്കുന്നതിന്റെ ദൃശ്യങ്ങള്‍ രഹസ്യ ക്യാമറയിലാണ് കുടുങ്ങിയത്. സോഷ്യല്‍ മീഡിയയില്‍ വൈറലായ ഈ വീഡിയോ സംഭവം വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കി. നാഗിന പോലീസ് പറയുന്നത് അനുസരിച്ച്, സമന്ത്ര എന്ന് പേരുള്ള ഈ സ്ത്രീ, ഒരു ഗ്ലാസില്‍ മൂത്രമൊഴിക്കുകയും അത് കുടുംബം ഭക്ഷണം കഴിക്കാനായി ഉപയോഗിക്കുന്ന പാത്രങ്ങളില്‍ തളിക്കുകയും ചെയ്തതായി ആരോപിക്കപ്പെടുന്നു.
പത്ത് വർഷത്തോളമായി വീട്ടില്‍ വിശ്വസ്തതയോടെ ജോലി ചെയ്യുന്നതിനാല്‍ ഈ സ്ത്രീയെ വീട്ടുകാർക്ക് വലിയ വിശ്വാസമായിരുന്നു. എന്നാല്‍ അടുത്തിടെ, ഒരു കുടുംബാംഗം അവരുടെ അസാധാരണമായ പെരുമാറ്റത്തില്‍ സംശയം തോന്നുകയും രഹസ്യമായി നിരീക്ഷിക്കാൻ തീരുമാനിക്കുകയുമായിരുന്നു.
വീഡിയോ ദൃശ്യങ്ങള്‍ കുടുംബത്തിന്റെ സംശയം ശരിവെച്ചു. ഭയപ്പെട്ട കുടുംബം ഉടൻ തന്നെ പോലീസില്‍ പരാതി നല്കി. പരാതിയുടെ അടിസ്ഥാനത്തില്‍ നാഗിന പോലീസ് സ്ത്രീയെ കസ്റ്റഡിയിലെടുത്തു. പൊതുസമാധാനത്തിന് ഭംഗം വരുത്തിയതുമായി ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം ഇവർക്കെതിരെ കേസെടുത്തു. കോടതിയില്‍ ഹാജരാക്കിയ സ്ത്രീ ഇപ്പോള്‍ ജുഡീഷ്യല്‍ നടപടികള്‍ നേരിടുകയാണ്.
‘രഹസ്യമായി റെക്കോർഡുചെയ്ത വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കാൻ തുടങ്ങിയതോടെയാണ് കേസ് പുറത്തുവന്നത്. ദൃശ്യങ്ങളില്‍, സ്ത്രീ അടുക്കള പാത്രങ്ങള്‍ കഴുകുന്നതായി അഭിനയിച്ചുകൊണ്ട് അവയില്‍ മൂത്രമൊഴിക്കുന്നത് കാണാം. വീട്ടുജോലിക്കാരി ഒരു പതിറ്റാണ്ടോളം അവരുടെ വീട്ടിലെ അംഗമായിരുന്നു’, പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
ഈ സംഭവം പ്രദേശത്ത് വലിയ ചർച്ചകള്‍ക്ക് തുടക്കമിട്ടിട്ടുണ്ട്. ഈ പ്രവൃത്തിയെ നാട്ടുകാർ “വെറുപ്പുളവാക്കുന്നതും”, “പൊറുക്കാനാവാത്തതും” എന്നാണ് വിശേഷിപ്പിച്ചത്. സ്ത്രീക്ക് മാനസികാരോഗ്യ പ്രശ്നങ്ങളുണ്ടാകാം എന്ന് ചിലർ അനുമാനിക്കുമ്ബോള്, ഇത് മനഃപൂർവ്വവും ദുരുദ്ദേശ്യപരവുമാണെന്ന് മറ്റുള്ളവർ വിശ്വസിക്കുന്നു. വർഷങ്ങളായി വിശ്വസിച്ച് വീട്ടില്‍ നിർത്തിയ ഒരാളില്‍ നിന്ന് ഇത്തരമൊരു പെരുമാറ്റം ഉണ്ടായത് “ലജ്ജാകരവും അസ്വസ്ഥത ഉളവാക്കുന്നതുമാണ്” എന്ന് പലരും പ്രതികരിച്ചു.
എന്തുതന്നെ ആയാലും എന്തായിരുന്നു ഇത്തരത്തിലെ ഒരു ഹീനമായ പ്രവൃത്തിയുടെ കാരണം എന്ന അറിയാൻ കാത്തിരിക്കുകയാണ് സോഷ്യൽ മീഡിയ പ്രചരിച്ച വീഡിയോ കണ്ടവർ