ഡിങ് ലിറനെ അട്ടിമറിച്ച് ഇന്ത്യയുടെ ഗുകേഷ്, ഏറ്റവും പ്രായം കുറഞ്ഞ ലോക ചെസ് ചാംപ്യന്‍
ചൈനയുടെ ഡിങ് ലിറന് വീഴ്ത്തി ഏറ്റവും പ്രായം കുറഞ്ഞ ലോക ചെസ് ചാംപ്യനായി ഇന്ത്യന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ ഡി ഗുകേഷ്. സമനിലയിലേക്ക് പോകുമെന്ന് കരുതിയ മത്സരത്തില്‍ ലിറന് സംഭവിച്ച പിഴവു മുതലെടുത്താണു ഗുകേഷിന്റെ വിജയം.
മത്സരം വിജയിച്ചതോടെ ചെസ് ഇതിഹാസം ഗാരി കാസ്പറോവിന്റെ 22 -ാം വയസ്സിലെ ലോകകിരീട നേട്ടത്തെയാണ് ഗുകേഷ് മറികടന്നത്. ലോക ചെസ് ചാംപ്യന്‍ഷിപ്പിലെ 14 -ാം മത്സരത്തില്‍ നിര്‍ണായ ജയം നേടിയോടെയാണ് താരം ചരിത്രം കുറിച്ചത്. ചാംപ്യനാകേണ്ട 7.5 പോയിന്റ് താരം നേടി. വിശ്വനാഥന് ആനന്ദിന് ശേഷം ഇന്ത്യയില്‍ ലോക ചെസ് ചാംപ്യനാകുന്ന രണ്ടാമത്തെ താരമെന്ന നേട്ടവും ഗുകേഷ് സ്വന്തമാക്കി.