അതിശൈത്യത്തിൽ മുങ്ങി ഡൽഹി നഗരം
ഉത്തരേന്ത്യയിൽ ശൈത്യത്തിന്റെ കാഠിന്യം വർധിക്കുന്നതായി റിപ്പോർട്ടുകൾ. ഡൽഹിയിലും അയൽ സംസ്ഥാനങ്ങളിലും മൂടൽ മഞ്ഞ് കനത്തതോടെ സ്ഥിതിഗതികൾ രൂക്ഷമായിരിക്കുകയാണ്. മഞ്ഞുവീഴ്ച ശക്തമായതോടെ ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ്, ജമ്മുകശ്മീർ എന്നിവിടങ്ങളിൽ ഗതാഗതം തടസ്സപ്പെട്ടു. ഡൽഹിയിൽ അന്തരീക്ഷ താപനില ആറ് ഡിഗ്രി സെൽഷ്യസിന് താഴെയായി കുറഞ്ഞിരിക്കുകയാണ്.
ജനുവരി എട്ട് വരെ ഡൽഹിയിൽ മൂടൽമഞ്ഞ് തുടരാനാണ് സാധ്യത. കനത്ത മൂടൽമഞ്ഞ് ട്രെയിൻ, വിമാന സർവീസുകളെയും രൂക്ഷമായി ബാധിച്ചിട്ടുണ്ട്. തുടർച്ചയായ അഞ്ചാം ദിവസമാണ് ഡൽഹിയിൽ തണുപ്പ് തുടരുന്നത്. ഉത്തർപ്രദേശ്, ഹരിയാന, പഞ്ചാബ് അടക്കം വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ അതിശൈത്യം ഇനിയും കൂടാനാണ് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.