ഡൽഹിയിൽ അതിശൈത്യം തുടരുന്നു; താപനില 5 ഡിഗ്രി സെൽഷ്യസായി കുറയാൻ സാധ്യത
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ശീതക്കാറ്റ് തുടരുന്നു. വരും ദിവസങ്ങളിൽ താപനില 5 ഡിഗ്രി സെൽഷ്യസായി കുറയുമെന്ന് ഡൽഹിയിലെ ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അധികൃതർ പറഞ്ഞു. ശീത കാറ്റിൻ്റെ വേഗത ഉയർന്നതാണ് തണുപ്പ് കൂടാൻ കാരണമാകുന്നത്. കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് ദൃശ്യപരത കുറയുകയും ജനജീവതത്തെ ബാധിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസങ്ങളിൽ റെയിൽ, വ്യോമ ഗതാഗതത്തെ അതിശൈത്യം ബാധിച്ചിരുന്നു.
ഡൽഹി എയർപോർട്ടിൽ നിലവിൽ എല്ലാ ഫ്ലൈറ്റ് പ്രവർത്തനങ്ങളും സാധാരണ നിലയിലാണെന്ന് അധികൃതർ പറഞ്ഞു. കാറ്റഗറി III Aൽ ഉൾപ്പെടാത്ത ഫ്ലൈറ്റുകളെ മാത്രമാണ് ശൈത്യം ബാധിച്ചിട്ടുള്ളത്. പുതുക്കിയ ഫ്ലൈറ്റ് വിവരങ്ങൾ പരിശോധിക്കാൻ യാത്രക്കാർ ബന്ധപ്പെട്ട എയർലൈനുമായി ബന്ധപ്പെടാൻ ഡൽഹി എയർപോർട്ട് അധികൃതർ അഭ്യർഥിച്ചു.