സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് മഴ തുടരും. തെക്കു കിഴക്കൻ-തെക്കു പടിഞ്ഞാറൻ അറബിക്കടലില്‍ നിലനില്‍ക്കുന്ന ചക്രവാതച്ചുഴിയുടെയും, തെക്കു ഗുജറാത്ത് തീരം വരെ സ്ഥിതി ചെയ്യുന്ന ന്യൂനമര്‍ദ്ദ പാത്തിയുടെയും സ്വാധീനത്തില്‍ കേരളത്തില്‍ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ മിതമായതോ, ഇടത്തരം മഴയ്ക്കോ സാധ്യതയുടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.
ഇതിനൊപ്പം ബംഗാള്‍ ഉള്‍കടലില്‍ ന്യുനമര്‍ദ്ദ സാധ്യത നിലനില്‍ക്കുന്നതായും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉയര്‍ന്ന തിരമാല ജാഗ്രത സാധ്യതയും, കടലാക്രമണ സാധ്യതയും നിലനില്‍ക്കുന്നുണ്ടെങ്കിലും കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സം ഉണ്ടാകില്ല