ഇടിമിന്നലോട് കൂടിയ മഴ, ശക്തമായ കാറ്റ്; നാലു ജില്ലകളില് മുന്നറിയിപ്പ്
Posted On August 11, 2023
0
474 Views

വരും മണിക്കൂറുകളില് നാലു ജില്ലകളില് ഒറ്റപ്പെട്ടയിടങ്ങളില് ഇടിമിന്നലോടു കൂടിയ മഴയ്ക്കും 40 കിലോമീറ്റര് വരെ വേഗത്തില് വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത. പത്തനംതിട്ട, ഇടുക്കി, കണ്ണൂര്, കാസര്കോട് ജില്ലകളില് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.
കേരള തീരത്ത് ഉയര്ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരപ്രദേശത്ത് താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്നും ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.