ഡല്ഹി വെള്ളക്കെട്ട്; മൂന്ന് പേര് കൂടി മരിച്ചു
Posted On June 30, 2024
0
187 Views

ഡല്ഹിയിലെ വെള്ളക്കെട്ടില് മുങ്ങി രണ്ട് കുട്ടികള് ഉള്പ്പെടെ മൂന്ന് പേർ കൂടി മരിച്ചു. സമയപൂർ ബദലില് 12 വയസുകരായ രണ്ട് കുട്ടികളും ഷാലിമാർ ബാഗില് 20 വയസുകാരനുമാണ് മുങ്ങി മരിച്ചത്.
ഇതോടെ ഡല്ഹിയില് മഴക്കെടുതിയില് മരിച്ചവരുടെ എണ്ണം 11 ആയി. ശനിയാഴ്ച ആറ് മരണങ്ങള് കൂടി റിപ്പോർട്ട് ചെയ്തതോടെയാണ് മരണസംഖ്യ ഉയർന്നത്.
നഗരത്തിലെ വെള്ളക്കെട്ടിന് പരിഹാരം കാണാൻ നടപടി സ്വീകരിച്ചെന്ന് അധികൃതർ പറഞ്ഞു. അടുത്ത രണ്ട് ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല് ഡല്ഹിയില് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
Trending Now
അഭിഷേകിന്റെ 'സ്പെഷ്യൽ റൺ'; സഹപ്രവർത്തകർക്ക് അഭിമാന നിമിഷം
February 9, 2025