വിമാനത്തിൽ ആൺകുട്ടിയെ പീഡിപ്പിച്ചതായി പരാതി; ജീവനക്കാരനെതിരെ പോക്സോ കേസ്
മസ്കത്തിൽ നിന്ന് കണ്ണൂരിലേക്കെത്തിയ എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാരനായ ആൺകുട്ടിയെ പീഡിപ്പിച്ചതായി പരാതി. പതിനഞ്ച് വയസുകാരനെ വിമാനത്തിലെ എയർക്രൂവായ പ്രസാദ് പീഡിപ്പിച്ചെന്നാണ് പരാതി. മുംബൈ സ്വദേശിയായ പ്രസാദിനെതിരെ കണ്ണൂർ എയർപോർട്ട് പൊലീസ് കേസെടുത്തു.
ജൂൺ അഞ്ചാം തിയതിയാണ് കേസിന് ആസ്പദമായ സംഭവം. കുട്ടിയുടെ സ്വകാര്യഭാഗങ്ങളിൽ സ്പർശിച്ചുവെന്നാണ് എയർ ഇന്ത്യാ ജീവനക്കാരനെതിരായ പരാതി. വിമാനമിറങ്ങിയ ശേഷം കുട്ടിയുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. പോക്സോ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്.
Content Highlights: boy assault at flight in Kannur