ഗുണ്ടാ സംഘങ്ങൾ തമ്മിൽ സംഘർഷം; കോട്ടയത്ത് എടിഎം കൗണ്ടർ തല്ലി തകർത്തു
Posted On February 23, 2025
0
63 Views

കോട്ടയം പുതുപള്ളിയിൽ ഗുണ്ടകൾ എടിഎം കൗണ്ടർ തല്ലി തകർത്തു. പുതുപ്പള്ളിയിലെ ഇൻഡസിൻഡ് ബാങ്കിന്റെ എടിഎം ആണ് തല്ലിതകർത്തത്. എടിഎമ്മിന് പുറത്തു കിടന്ന രണ്ട് കാറുകളും ഈ അക്രമികൾ തല്ലി തകർത്തു. രാത്രി 8 മണിയോടെയായിരുന്നു സംഭവം നടന്നത്.
രണ്ട് ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിനിടെയായിരുന്നു ആക്രമണം. ഗുണ്ടാ സംഘങ്ങൾ മദ്യ ലഹരിയിലായിരുന്നുവെന്നും വിവരമുണ്ട്. സംഘർഷത്തിൽ ഒരാൾക്ക് വെട്ടേറ്റു. പ്രതികൾക്കായി കോട്ടയം ഈസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Trending Now
നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു
July 15, 2025