പിറന്നാള്‍ പാര്‍ട്ടിക്കിടെ സംഘര്‍ഷം; തിരുവനന്തപുരത്ത് അഞ്ചു പേര്‍ക്ക് കുത്തേറ്റു
Posted On April 21, 2024
0
342 Views
കഴക്കൂട്ടത്ത് പിറന്നാള്‍ പാർട്ടിക്കിടെ നടന്ന കത്തിക്കുത്തില്‍ അഞ്ചു പേർക്ക് കുത്തേറ്റു. ഇന്നലെ രാത്രി കഴക്കൂട്ടത്തെ ബീയർ പാർലറിലായിരുന്നു ആക്രമണം.
ശ്രീകാര്യം സ്വദേശികളായ ഷാലു, സൂരജ്, വിശാഖ്, സ്വരൂപ്, അതുല്‍ എന്നിവർക്കാണ് കുത്തേറ്റത്. ഇവരില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. പിറന്നാള്‍ ആഘോഷിക്കാനെത്തിയവർ മറ്റൊരു സംഘവുമായി തർക്കത്തില്‍ ഏർപ്പെടുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ഷമീം, ജിനോ, അനസ് എന്നിവരെ കസ്റ്റഡിയിലെടുത്തു.












