ഇടുക്കിയിലും കൊല്ലത്തും മയക്കുമരുന്നുകള്‍ പിടിച്ചെടുത്തു
ഇടുക്കിയിലും കൊല്ലത്തും എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് മയക്കുമരുന്നുകള്‍ പിടിച്ചെടുത്തു. മൂന്ന് പേര് അറസ്റ്റിലായിട്ടുണ്ട്. അടിമാലി നര്‍ക്കോട്ടിക് എൻഫോഴ്സ്മെന്റ് സ്ക്വാഡിലെ സര്‍ക്കിള്‍ ഇൻസ്പെക്ടര്‍ രാജേന്ദ്രൻ കെ യും പാര്‍ട്ടിയും ചേര്‍ന്ന് 3.1 കിലോഗ്രാം കഞ്ചാവ് പിടികൂടി രണ്ടുപേരെ അറസ്റ്റ് ചെയ്തു. പാറത്തോട് കണ്ണാടിപ്പാറ സ്വദേശി ഷാജി ജോസഫ്, കോഴിക്കോട് മാവൂര്‍ സ്വദേശി ആദര്‍ശ് ബാബു എന്നിവരാണ് അറസ്റ്റിലായത്.
വിവിധ സംസ്ഥാനങ്ങളിലായി ഒട്ടേറെ കഞ്ചാവ് കേസുകളുള്ള ഷാജി ജോസഫ് അടിമാലി നര്‍ക്കോട്ടിക് സ്ക്വാഡിന്റെ നിരീക്ഷണത്തില്‍ ആയിരുന്നു. ആന്ധ്രാ സംസ്ഥാനത്ത് നിന്നും മൊത്ത കച്ചവടത്തിനായി കഞ്ചാവ് എത്തിക്കുന്നവരില്‍ പ്രധാനിയാണ് ഷാജി. കഞ്ചാവ് വില്പനയില് ഷാജിയുടെ സഹായിയാണ് പിടിയിലായ ആദര്‍ശ് ബാബു.
കൊല്ലത്ത് എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് മുഖത്തല നടുവിലക്കര ഭാഗത്ത് നിന്ന് വടക്കേവിള സ്വദേശി ആദര്‍ശ് (31 വയസ്സ്) എന്നയാളെ മയക്കുമരുന്നുമായി പിടികൂടി. 4.355 ഗ്രാം MDMA യും 20 ഗ്രാം കഞ്ചാവുമാണ് ഇയാളുടെ കാറില്‍ നിന്നും പിടികൂടിയത്.