കളമശേരി സ്ഫോടനം; പ്രതി ഡൊമിനിക് മാര്‍ട്ടിന്റെ കസ്റ്റഡി അപേക്ഷ തിങ്കളാഴ്ച പരിഗണിക്കും

കളമശേരി സ്ഫോടനക്കേസ് പ്രതി ഡൊമിനിക് മാര്‍ട്ടിന്റെ കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും. എറണാകുളം ജില്ലാ സെഷന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിക്കുക.
പ്രതിയെ പത്ത് ദിവസം കസ്റ്റഡിയില്‍ വേണമെന്നാണ് പോലീസിന്റെ ആവശ്യം. തിരിച്ചറിയല്‍ പരേഡ് പൂര്‍ത്തിയായ സാഹചര്യത്തിലാണ് പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്താനുള്ള നടപടികളിലേക്ക് പോലീസ് നീങ്ങുന്നത്.
കേസില്‍ അതീവരഹസ്യമായാണ് പോലീസ് അന്വേഷണം നടത്തുന്നത്. ദുബായി കേന്ദ്രീകരിച്ചും പോലീസ് ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ തേടുന്നുണ്ട്. ബോംബ് നിര്‍മാണത്തില്‍ പ്രതിക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.