യശ്വന്ത്പുര്‍-കണ്ണൂര്‍ എക്സ്പ്രസില്‍ കൂട്ടക്കവര്‍ച്ച; യാത്രക്കാരുടെ ഐഫോണുകളും പണവും നഷ്ടപ്പെട്ടു
Posted On April 9, 2024
0
299 Views

പാലക്കാട് വഴിവരുന്ന യശ്വന്ത്പുര്‍-കണ്ണൂര്‍ എക്സ്പ്രസില്‍ വന്‍ കവര്‍ച്ച. ഇരുപതോളം യാത്രക്കാരുടെ ഐഫോണുകളും പണവുമടക്കം നഷ്ടപ്പെട്ടു.
വെളുപ്പിന് സേലത്തിനും ധര്‍മപുരിക്കും ഇടയില്‍ വെച്ചാണ് സംഭവം. എസി കോച്ചുകളിലാണ് പ്രധാനമായും കവര്‍ച്ച നടന്നത്. മോഷണത്തിന് ഇരകളായ യാത്രക്കാര്‍ പരാതി നല്‍കാനായി സേലത്ത് ഇറങ്ങി. റെയില്‍വേ പോലീസ് അന്വേഷണം ആരംഭിച്ചു.