കോടതിയിലെ തൊണ്ടിമുതൽ മോഷണം; ഓഫീസിലെ മുൻ ജീവനക്കാരൻ നിരീക്ഷണത്തിൽ
തിരുവനന്തപുരം ആർ ഡി ഒ കോടതിയിലെ തൊണ്ടിമുതൽ കവർന്നായളെ തിരിച്ചറിഞ്ഞു. ഓഫീസിലെ സീനിയർ സൂപ്രണ്ടായിരുന്ന തിരുവനന്തപുരം സ്വദേശിയായണ് തൊണ്ടിമുതൽ മാറ്റിയതെന്നാണ് പെലീസ് പറയുന്നത്. 2020 ൽ സീനിയർ സൂപ്രണ്ടായിരുന്ന ആളെയാണ് പേരൂർക്കടെ പൊലീസ് നിരീക്ഷിക്കുന്നത്. വകുപ്പ്തല അന്വേഷണത്തിൽ ഇയാൾ കുറ്റക്കാരനെന്ന് കണ്ടെത്തിയിട്ടുണ്ട്. നടപടി ആവശ്യപ്പെട്ട് സബ്കലക്ടർ മാധവിക്കുട്ടി റിപ്പോർട്ട് നൽകി.
ആർ ഡി ഒ കോടതിയിൽ സൂക്ഷിച്ചിരുന്ന 110 പവൻ സ്വർണവും 140 ഗ്രാം വെള്ളിയും, 47000 രൂപയുമാണ് ഇയാൾ മോഷ്ടിച്ചത്. മോഷണമുതൽ എവിടെയെന്ന് കൃതമായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല, പണയം വെച്ചതായി സൂചനയുണ്ട്. ഒരാൾ ഒറ്റക്ക് ഇത്രയധികം തുക കവർന്നെടുക്കുമെന്ന് കരുതുന്നില്ലെന്നും സംഭവത്തിന് പിന്നിൽ നിലവിൽ സർവീസിലുള്ളവരോ അല്ലാത്തതോ ആയ ആളുകൾക്ക് ആർക്കെങ്കിലും പങ്കുണ്ടോ എന്നും അന്വേഷിച്ചു വരികയാണ്.
ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. സർക്കാർ ഉദ്യോഗസ്ഥർ അല്ലാത്തവരും കേസിൽ ഉൾപ്പെട്ടിട്ടുണ്ട് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം
Content Highlights : RDO court theft