കുത്തേറ്റ സെയ്ഫ് അലി ഖാൻ അപകടനില തരണം ചെയ്തു; അടിയന്തര ശസ്ത്രക്രിയകൾ പൂർത്തിയായി
Posted On January 16, 2025
0
116 Views

വീട്ടിൽ വെച്ച് മോഷ്ടാവിന്റെ കുത്തേറ്റ നടൻ സെയ്ഫ് അലി ഖാന്റെ ആരോഗ്യനില തൃപ്തികരം എന്ന് അറിയിപ്പ്. നടൻ അപകടനില തരണം ചെയ്തതായും ശസ്തക്രിയകൾ എല്ലാം പൂർത്തിയായതായും കുടുംബം അറിയിച്ചു. ഡോക്ടർമാർക്ക് കുടുംബം നന്ദി പറയുകയും ചെയ്തു.
ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് സെയ്ഫിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വീട്ടിൽ നടന്ന മോഷണശ്രമത്തിനിടെയാണ് താരത്തിന് കുത്തേറ്റത്. പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം നടന്നത്. ആറ് തവണയാണ് നടന് കുത്തേറ്റത്. നടനെ ഉടൻ ആശുപത്രിയിലേക്ക് കൊണ്ടുവന്ന് അടിയന്തരമായി ശസ്ത്രക്രിയക്ക് വിധേയനാക്കി.