പാകിസ്ഥാനുവേണ്ടി ചാരവൃത്തി; ഗുജറാത്ത് സ്വദേശി പിടിയില്‍, ലക്ഷ്യമിട്ടത് കാശ്മീര്‍ സൈനികരെ
പാകിസ്ഥാനുമായി ചാരവൃത്തി നടത്തിയതുമായി ബന്ധപ്പെട്ട കേസില്‍ ഒളിവിലായിരുന്നയാള്‍ ഗുജറാത്ത് ആന്റി ടെററിസ്റ്റ് സ്ക്വാഡിന്റെ പിടിയില്‍.
ഗുജറാത്തിലെ ജാംനഗർ സ്വദേശിയായ മൊഹമ്മദ് സാക്ളെയിൻ ആണ് പിടിയിലായത്. സാക്ളെയിൻ ഉപയോഗിച്ചിരുന്ന ഇന്ത്യൻ സിം കാർഡ് കൊണ്ട് ആക്ടിവേറ്റ് ചെയ്ത വാട്സാപ്പ് പാകിസ്ഥാനില്‍ നിന്നുള്ളവരാണ് കൈകാര്യം ചെയ്തിരുന്നതെന്ന് കുറ്റപത്രത്തില്‍ പറയുന്നു.
ജമ്മു കാശ്മീരില്‍ വിന്യസിച്ചിരിക്കുന്ന സൈനികരെക്കുറിച്ച് വിവരം ചോർത്താനാണ് ഈ നമ്ബർ ഉപയോഗിച്ചിരിക്കുന്നത്. പാകിസ്ഥാനില്‍ നിന്നുള്ള പ്രവർത്തകർക്ക് രഹസ്യവിവരങ്ങള്‍ ചോർന്നതായും കണ്ടെത്തിയിട്ടുണ്ട്.