സ്റ്റാര്‍ലിങ്ക് സാറ്റ്ലൈറ്റ് ഇന്റര്‍നെറ്റ് സേവനം മണിപ്പൂരില്‍ കലാപകാരികള്‍ നിയമവിരുദ്ധമായി ഉപയോഗിക്കുന്നു !!!!
കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയില്ലാത്ത സ്റ്റാര്‍ലിങ്ക് സാറ്റ്ലൈറ്റ് ഇന്റര്‍നെറ്റ് സേവനം മണിപ്പൂരില്‍ കലാപകാരികള്‍ നിയമവിരുദ്ധമായി ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ മണിപ്പൂരിലെ സ്റ്റാര്‍ലിങ്ക് ഉപയോഗത്തെ കുറിച്ച് വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നുവെങ്കിലും അന്ന് മസ്ക് അത് നിഷേധിച്ചിരുന്നു.എന്നാല്‍ സംസ്ഥാനത്തുള്ള ഇന്റര്‍നെറ്റ് നിരോധനത്തെ മറികടക്കാന്‍ മണിപ്പൂരില്‍ കലാപകാരികള്‍ സ്റ്റാര്‍ലിങ്ക് ഇന്റര്‍നെറ്റ് സേവനം ഉപയോഗിക്കുന്നതായി ദി ഗാര്ഡിയൻ റിപ്പോർട്ട് ചെയ്തു.
ഇലോണ്‍ മസ്കിന്റെ സ്പേസ് എക്സ് കമ്പനി സ്ഥാപിച്ച ഉപഗ്രഹ ഇന്റര്‍നെറ്റ് സംവിധാനമായ സ്റ്റാര്‍ലിങ്കിന് ഇതുവരെ കേന്ദ്ര സര്‍ക്കാര്‍ രാജ്യത്ത് അനുമതി നല്‍കിയിട്ടില്ല. കലാപഭൂമിയായ മണിപ്പൂരില്‍ സര്‍ക്കാരിന്റെ ഇന്റര്‍നെറ്റ് നിരോധനത്തെ മറികടക്കാന്‍ ആയുധധാരി സംഘങ്ങള്‍ സ്റ്റാര്‍ലിങ്കിന്റെ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതായി റിപ്പോർട്ട് വന്നിരുന്നു. മണിപ്പൂരിന് തൊട്ടടുത്ത് കിടക്കുന്ന രാജ്യമായ മ്യാന്മറില് സ്റ്റാര്‍ലിങ്ക് സേവനങ്ങള്‍ നിലവില്‍ ലഭ്യമാണ്.
മ്യാന്മറില് നിന്ന് കടത്തിയ ഉപകരണങ്ങള്‍ ഉപയോഗിച്ച് മണിപ്പൂരില്‍ മിലിട്ടന്റ് ഗ്രൂപ്പുകളും പൊതുജനങ്ങളും സ്റ്റാര്‍ലിങ്ക് ഉപഗ്രഹ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതായാണ് വിവരം. എന്നാല്‍ സ്റ്റാര്‍ലിങ്ക് സാറ്റ്ലൈറ്റ് ഇന്റര്‍നെറ്റ് ശൃംഖലയുടെ ഉടമകളായ സ്പേസ് എക്സ് കമ്പനി ഇതിനോട് പ്രതികരിച്ചിട്ടില്ല.
സ്റ്റാർലിങ്ക് ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനങ്ങൾ മണിപ്പൂരിൽ കലാപകാരികൾ ഉപയോഗിക്കുന്നതായി 2024 ഡിസംബറിലും റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. എന്നാല്‍ അന്ന് ആരോപണം നിഷേധിച്ച് ഇലോണ്‍ മസ്ക് രംഗത്തെത്തി. ഇന്ത്യയ്ക്ക് മുകളിലെ സ്റ്റാര്‍ലിങ്ക് ബീമുകൾ ഓഫ് ആണെന്നായിരുന്നു ഡിസംബറില്‍ മസ്ക് എക്സിൽ കുറിച്ചത്. മണിപ്പൂരിലെ ഇംഫാൽ ഈസ്റ്റിൽ നടത്തിയ റെയ്ഡിൽ സൈന്യം പിടിച്ചെടുത്ത ഉപകരണങ്ങളിൽ സ്റ്റാര്‍ലിങ്ക് ലോഗോയുള്ള ഉപകരണങ്ങൾ ഉണ്ടായിരുന്നു.എന്നാല്‍ സ്റ്റാര്‍ലിങ്ക് സാറ്റ്ലൈറ്റ് ഇന്റര്‍നെറ്റ് ശൃംഖലയുടെ ഉടമകളായ സ്പേസ് എക്സ് കമ്ബനി ഈ വാര്‍ത്തയോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.
മണിപ്പൂരിലെ സുരക്ഷാ സേന സ്റ്റാർലിങ്ക് ഇൻ്റർനെറ്റ് ഉപകരണങ്ങളും സ്നിപ്പർ റൈഫിളുകളും പിസ്റ്റളുകളും ഗ്രനേഡുകളും മറ്റ് ആയുധങ്ങളും ഇംഫാൽ ഈസ്റ്റ് ജില്ലയിൽ നിന്ന് കഴിഞ്ഞ ഡിസംബറിൽ കണ്ടെടുത്തിരുന്നു .ഡിസംബർ 13 ന് ചുരാചന്ദ്പൂർ, ചന്ദേൽ, ഇംഫാൽ ഈസ്റ്റ്, കാങ്പോക്പി എന്നിവയുൾപ്പെടെ നിരവധി ജില്ലകളിലെ ഏകോപിത ഓപ്പറേഷനിലാണ് ഇവയെല്ലാം സൈന്യം കണ്ടെടുത്തത്.യുഎസ് ടെക് മാഗ്നറ്റായ എലോൺ മസ്കിൻ്റെ എയ്റോസ്പേസ് കമ്പനിയായ സ്പേസ് എക്സിൻ്റെ ഉടമസ്ഥതയിലുള്ള സ്റ്റാർലിങ്ക്, ലോകത്തെവിടെയും സേവനം നല്കാൻ ലൈസൻസുള്ള ബ്രോഡ്ബാൻഡ് ഇൻ്റർനെറ്റ് നൽകുന്ന ലോകത്തിലെ ആദ്യത്തെ ഉപഗ്രഹ ഇന്റര്‍നെറ്റ് സംവിധാനമാണ് .
ഇംഫാൽ ഈസ്റ്റ് ജില്ലയിലെ കെയ്റോ ഖുനൂവിൽ നടത്തിയ റെയ്ഡിനിടെ ഇന്ത്യൻ ആർമിയുടെ സ്പിയർ കോർപ്സ് ഇൻറർനെറ്റ് ഉപകരണങ്ങളും മറ്റ് ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തിരുന്നു. പിടിച്ചെടുത്ത വസ്തുക്കളുടെ ചിത്രങ്ങളും സുരക്ഷാ സേന എക്സിൽ പങ്കിട്ടു. ഇതിലാണ് സ്റ്റാർലിങ്ക് ലോഗോ ഉള്ള ഉപകരണം ഉണ്ടായിരുന്നത്.
അതിനിടെ ലേലമില്ലാതെ ഉപഗ്രഹ ബ്രോഡ്ബാന്റ് സ്പെക്ട്രം ഇന്ത്യയില്‍ അനുവദിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ രംഗത്തുവന്നിരിക്കുകയാണ് ഇന്ത്യയിലെ പ്രശസ്ത ഇന്റർനെറ്റ് സേവന ദാതാക്കളും .സ്പേസ് എക്സ് കമ്പനിയുടെ സ്വകാര്യ സാറ്റ്ലൈറ്റ് ഇന്റര്‍നെറ്റ് ശൃംഖലയായ സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങളും ലോ എര്‍ത്ത് ഓര്‍ബിറ്റിന് ഭീഷണിയാകുമോ എന്ന എന്ന ആശങ്കകളുണ്ട്. വലിപ്പം കുറവെങ്കിലും നിലവില്‍ ലോ എര്‍ത്ത് ഓര്‍ബിറ്റിലുള്ള ഉപഗ്രഹങ്ങളുടെ ഇരട്ടി സാറ്റ്ലൈറ്റുകള്‍ സ്റ്റാര്‍ലിങ്ക് ഉപഗ്രഹ ശൃംഖലയുടെ ഭാഗമായി വിക്ഷേപിക്കാനാണ് സ്പേസ് എക്സിന്റെ പദ്ധതി.