വടകര ക്യൂന്സ് ബാറിലെ കത്തിക്കുത്ത് കേസിലെ പ്രതി പിടിയില്
Posted On September 7, 2025
0
6 Views

ക്യൂന്സ് ബാറിലെ കത്തിക്കുത്ത് കേസിലെ പ്രതി പിടിയില്. ഓര്ക്കാട്ടേരി സ്വദേശി ഫിറോസാണ് അറസ്റ്റിലായത്. കാപ്പ കേസില് ഇയാളെ നേരത്തെ നാട് കടത്തിയിരുന്നു. അക്രമത്തിന് ശേഷം ഓടി രക്ഷപ്പെട്ട പ്രതിയെ എടച്ചേരി പൊലീസിന്റെ സഹായത്തോടെ പിടികൂടുകയായിരുന്നു.
കഴിഞ്ഞ ദിവസമാണ് ബാറില് കത്തിക്കുത്ത് ഉണ്ടായത്. വടകര താഴെ അങ്ങാടി സ്വദേശി ബദറി(34)നാണ് കുത്തേറ്റത്. രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം. മദ്യപാനത്തിനിടെയുണ്ടായ വാക്കു തര്ക്കം കത്തിക്കുത്തില് കലാശിക്കുകയായിരുന്നു.