ധർമസ്ഥലയില്‍ 2009 ല്‍ പെണ്‍കുട്ടി ക്രൂരതക്കിരയായത് നേരിട്ട് കണ്ടുവെന്ന് ടിപ്പർ ലോറി ഡ്രൈവറുടെ വെളിപ്പെടുത്തല്‍.

ഭയം മൂലമാണ് സംഭവത്തെ കുറിച്ച അന്ന് പോലീസിന് മുന്നിലെത്താൻ കഴിയാതിരുന്നത് എന്നാണ് vel. പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് മലയാളിയായ ഇദ്ദേഹം 16 വർഷം മുമ്ബുള്ള സംഭവം കൈരളി ന്യൂസിനോട് തുറന്നു പറഞ്ഞത്.
ധർമസ്ഥല നെല്യാടി സ്വദേശിയുടെ വാക്കുകളില്‍ ഇപ്പോഴുമുണ്ട് വർഷങ്ങള്‍ക്ക് മുമ്ബ് പുലർച്ചെ നടുറോഡില്‍ കണ്ട കാഴ്ചയുടെ ഭീതി. മംഗളൂരു- സുബ്രഹ്മണ്യ റെയില്‍വെ ലൈനിനായി കരിങ്കല്ല് ഇറക്കാൻ ടിപ്പർ ലോറിയുമായി പതിവായി യാത്ര ചെയ്തിരുന്ന സമയം. 2009 ൻ്റെ അവസാന നാളുകളിലൊന്നില്‍ പുലർച്ചെ ക്രഷറില്‍ നിന്നും കല്ലുമായി സുബ്രഹ്മണ്യയിലേക്ക് പോകുമ്ബോഴാണ് ആ കാഴ്ച കണ്ടത്.
കെ.പി.സി.സി ആപ്പ് ക്ലോസ് ചെയ്തുവെന്ന് വി ഡി സതീശൻ, കണക്കുകളെല്ലാം ലഭ്യമാണെന്ന് എ.പി. അനില്‍കുമാർ; ‘ആപ്പില്‍’ ആയതോടെ വിചിത്ര വാദങ്ങളുമായി കോണ്‍ഗ്രസ് നേതാക്കള്‍
ധർമസ്ഥലയില്‍ നിന്ന് ഒന്നര കിലോമീറ്റർ കഴിഞ്ഞ് പുതുമ്ബെട്ട് ക്രോസിലെത്തിയപ്പോള്‍, ഒരു പെണ്‍കുട്ടി റോഡിലൂടെ ഓടി വരുന്നു. നഗ്നയായ അവളുടെ ദേഹത്താകെ ചോര പൊടിയുന്നുണ്ടായിരുന്നു. ലോറി നിർത്തി. എന്തുപറ്റിയെന്ന് കന്നഡയില്‍ ചോദിച്ചെങ്കിലും കിതപ്പോടെ, ലോറിയുടെ പിറകുവശത്തേക്ക് ഓടിപ്പോയി.
പിന്നാലെ മഞ്ഞ ഇൻഡിക്ക കാറില്‍, വെള്ളമുണ്ടും വെള്ള ഷാളും ധരിച്ച ഷർട്ടിടാത്ത നാലു പേർ ചാടിയിറങ്ങി. ലോറി റോഡില്‍ നിർത്തിയിട്ടതില്‍ ചീത്ത വിളിച്ചു. ഉടൻ സ്ഥലം വിടണമെന്ന് ഭീഷണിപ്പെടുത്തി. ഭയന്നുപോയ താൻ, ഉടൻ ലോറിയുമായി സ്ഥലം വിട്ടതായി ടിപ്പർ ലോറി ഡ്രൈവർ പറഞ്ഞു.