സ്വർണ്ണം പൂശിയ ചെമ്പ് കിരീടം വെച്ചും, മുട്ടിലിഴഞ്ഞും വോട്ടിരന്ന സുരേഷ്ഗോപി എവിടെ? കന്യാസ്ത്രീകളുടെ അറസ്റ്റിൽ ജോർജ്ജ് കുര്യൻ അടക്കമുള്ളവർ ഒന്നും ചെയ്തില്ലെന്ന് ജിന്റോ ജോൺ

ഛത്തീസ്ഗഡില്‍ മനുഷ്യക്കടത്തും മതപരിവര്‍ത്തനവും ആരോപിച്ച് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതില്‍ ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി എത്തിയിരിക്കുകയാണ് കത്തോലിക്ക സഭയുടെ മുഖപത്രം ദീപിക. ന്യൂനപക്ഷങ്ങള്‍ കേരളത്തിലൊഴിച്ച് എല്ലായിടത്തും അരക്ഷിതാവസ്ഥയിലാണെന്ന് ദീപിക വിമര്‍ശിക്കുന്നു. ഛത്തീസ്ഗഡിലും ഒറീയിലുമടക്കം കന്യാസ്ത്രീകള്‍ക്ക് കുറ്റപത്രവും കേരളത്തില്‍ പ്രശംസാപത്രവും നല്കുന്ന രാഷ്ട്രീയം മതേതര സമൂഹം തിരിച്ചറിയുന്നുണ്ട്.
ബിജെപിയുടെ വാക്കും പ്രവൃത്തിയും ഒത്തുപോകുന്നില്ലെന്നും മുഖ പ്രസംഗത്തില്‍ പറയുന്നു.
ക്രിസ്മസും ഈസ്റ്ററുമൊക്കെ പരസ്യമായി ആഘോഷിക്കണമെങ്കില്‍ സംഘപരിവാറിന്റെ ഔദാര്യം വേണ്ടിവന്നിരിക്കുന്നു എന്നും ദീപിക വിമര്‍ശിക്കുന്നു.

കണ്ണൂര്‍ തലശ്ശേരി ഉദയഗിരി ഇടവകയില്‍ നിന്നുള്ള സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, അങ്കമാലി എളവൂര്‍ ഇടവക സിസ്റ്റര്‍ പ്രീതി മേരി എന്നിവരാണ് അറസ്റ്റിലായത്. നാരായന്‍പുര്‍ ജില്ലയില്‍ നിന്നുള്ള മൂന്ന് പെണ്‍കുട്ടികളോടൊപ്പമായിരുന്നു കന്യാസ്ത്രീകള്‍ സഞ്ചരിച്ചിരുന്നത്. 19 മുതല്‍ 22 വയസ്സുള്ളവരായിരുന്നു ഇവര്‍. റെയില്‍വേ സ്റ്റേഷനിലെത്തിയ ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ ഇവര്‍ നിര്‍ബന്ധിത മതപരിവര്‍ത്തനവും മനുഷ്യക്കടത്തും നടത്തുകയാണെന്ന് ആരോപിക്കുകയായിരുന്നു.
തുടര്‍ന്ന് കന്യാസ്ത്രീകളെ തടഞ്ഞുവക്കുകയും ചെയ്തു. കന്യാസ്ത്രീകള്‍ നടത്തുന്ന ആശുപത്രിയില്‍ ജോലിക്ക് പോവുകയാണെന്ന് പെണ്‍കുട്ടികള്‍ പറഞ്ഞു. മൂവരുടെയും രക്ഷിതാക്കള്‍ ജോലിക്ക് പോവാന്‍ നല്കിയ അനുമതി പത്രവും തിരിച്ചറിയല്‍ കാര്‍ഡുകളും പെണ്‍കുട്ടികള്‍ ഹാജരാക്കി. തങ്ങള്‍ നേരത്തെ തന്നെ ക്രൈസ്തവരാണെന്നും പെണ്‍കുട്ടികള്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇതൊന്നും അംഗീകരിക്കാന്‍ ബജ്റംഗ്ദളോ പൊലീസോ തയ്യാറായില്ല.
ഈ വിഷയത്തിൽ രൂക്ഷ വിമർശനവുമായി യൂത്ത് കോൺഗ്രസ് നേതാവ് ഡോ. ജിന്റോ ജോണും രംഗത്തുണ്ട് . മല കയറിയാലോ അരമനകൾ കയറിയിറങ്ങിയാലോ ക്രിസ്മസ് കേക്ക് മുറിക്കാൻ വന്നാലോ ഈസ്റ്റർ ആശംസകൾ നേർന്നാലോ ഇന്ത്യയിലെമ്പാടുമുള്ള ക്രൈസ്തവർക്ക് നീതി ഉറപ്പാകില്ലെന്ന് അറിയാമെന്ന് ജിന്റോ ജോൺ തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു.
അരമനകളും പള്ളിമേടകളും കയറാൻ വരുന്ന ബി.ജെ.പി ചെന്നായ്ക്കളോട് വടക്കേ ഇന്ത്യയിലോട്ട് വണ്ടിപിടിക്കാൻ പറയണം. അവിടത്തെ കണ്ണീരൊപ്പിയിട്ട് മതി കേരളത്തിലെ കൈമുത്തലും കേക്ക് മുറിക്കലുമെന്നും ജിന്റോ എഫ്.ബി പോസ്റ്റിൽ പറയുന്നു.
കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷം വിമർശനം ഉന്നയിച്ച് രംഗത്ത് വന്നിട്ടും തൃശ്ശൂർ എം.പിയും കേന്ദ്ര മന്ത്രിയുമായ സുരേഷ് ഗോപി ഇതുവരെ പ്രതികരിച്ചിരുന്നില്ല. എന്നാൽ, കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത കേസിൽ കോടതിയുടെ നിലപാട് അറിഞ്ഞ ശേഷം പ്രതികരിക്കാമെന്നാണ് മലയാളിയും കേന്ദ്ര മന്ത്രിയുമായ ജോർജ് കുര്യൻ മാധ്യമങ്ങളോട് പ്രതികരിച്ചത്.
മാതാവിന്റെ തലയിൽ സ്വർണ്ണം പൊതിഞ്ഞ ചെമ്പുകിരീടം വച്ചും കൊരട്ടിമുത്തിക്ക് പഴക്കുല നേർന്നും മുട്ടിലിഴഞ്ഞും കുരുത്തോലക്കുരിശ് കെട്ടിയും വോട്ടുപിടുത്ത കോപ്രായങ്ങൾ കാണിച്ച, മികച്ച അഭിനേതാവും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി ഇതൊന്നും കാണുന്നില്ലേ. കേന്ദ്രമന്ത്രി ജോർജ്ജ് കുര്യൻ ഉറക്കമെഴുന്നേറ്റില്ലേ. ആസ്ഥാന കൃസംഘികളായ പി സി ജോർജ്ജും ഷോൺ ജോർജ്ജും മൗനവൃതത്തിലാണോ. കെവിൻ പീറ്റർ അടക്കമുള്ള കാസയുടെ ചാണകം വാരികളും ഉടനടി ഹാജരാകണം. നിങ്ങളുടെ മോദിജിയോട് ഒരൊറ്റ വിളിയിൽ ആ കന്യാസ്ത്രീകളെ മോചിപ്പിക്കാൻ ഇടപെടണം.
ബിജെപി സർക്കാർ ഒത്താശയോടെ പുരോഹിതരും സന്യസ്തരും പ്രേഷിത പ്രവർത്തകരും അക്രമങ്ങൾക്ക് ഇരയാകുമ്പോൾ മിണ്ടാതെ ഒളിക്കുന്ന നിങ്ങളുടെയൊക്കെ ക്രൈസ്തവപ്രേമം കേരളത്തിൽ മാത്രം ഒതുക്കരുത്. സംഘികൾ കൂത്താടുന്ന വടക്കേയിന്ത്യൻ സംസ്ഥാനങ്ങളിൽ ചെന്നിറങ്ങി ക്രൈസ്തവ കരുതൽ വിളംബരം ചെയ്യണം.
മോദിയേയും സുരേഷ് ഗോപിയേയും ജോർജ്ജ് കുര്യന്മാരേയും പി സി ജോർജ്ജിനേയും മകനേയും കാസയുടെ ഒറ്റുകാരേയുമൊക്കെ കാണുമ്പോൾ കേരളത്തിന് പുറത്തുള്ള ക്രൈസ്തവ സഹോദരങ്ങളെ സൗകര്യപൂർവ്വം മറക്കുന്നവർക്കുള്ള തെറ്റുതിരുത്തൽ അവസരം കൂടിയാണിത്.
ഇങ്ങനെ ബിജെപിക്ക് എതിരെ വളരെ രൂക്ഷമായ വിമർഷണങ്ങളാണ് ജിന്റോ ജോൺ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ ഉയർത്തുന്നത്. ക്രിസ്ത്യൻ സമുദായത്തിലെ ജോർജ്ജ് കുര്യനും, ക്രിസ്ത്യൻ പള്ളികൾ നിരങ്ങി വോട്ടു പിടിച്ച സുരേഷ്ഗോപിക്കും നേരെയാണ് ജിന്റോ പ്രധാനമായും വിരൽ ചൂണ്ടുന്നത്.