ആന എഴുന്നള്ളിപ്പ് ;ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു
ആന എഴുന്നള്ളിപ്പിന് നിയന്ത്രണം ഏര്‍പ്പെടുത്തിയ ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. ഹൈക്കോടതി നിയന്ത്രണങ്ങള്‍ അപ്രായോഗികമാണെന്ന് ജസ്റ്റീസുമാരായ ബിവി നാഗരത്നയും എന്‍ കെ സിങും അടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ഹൈക്കോടതി ഉത്തരവിനെ രൂക്ഷമായി വിമര്‍ശിച്ച സുപ്രീംകോടതി ‘കോടതിക്ക് നിയമങ്ങള്‍ ഉണ്ടാക്കാനാകില്ല. നിയമനിര്‍മാണ സഭകള്‍ക്ക് കോടതി പകരമാകരുത്’ . ആനകള്‍ മൂന്നുമീറ്റര്‍ പരിധി പാലിക്കുമെന്ന് എങ്ങനെ കരുതുമെന്നും ചോദിച്ചു. ശൂന്യതയില്നിന്നാണോ ഹൈക്കോടതി നിര്ദേശങ്ങളുണ്ടാക്കിയതെന്നും സുപ്രീംകോടതി വിമര്‍ശിച്ചു.ഹൈക്കോടതി ഉത്തരവിലെ നിര്‍ദേശങ്ങള്‍ നിലവിലെ നിയമത്തിന് വിരുദ്ധമാണെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. ആനയെഴുന്നള്ളിപ്പിനിടെ എന്തെങ്കിലും അപകടമുണ്ടായാല്‍ ഉത്തരവാദിത്തം ദേവസ്വങ്ങള്ക്കായിരിക്കും. ദേവസ്വങ്ങളുടെ ഹര്‍ജിയില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സുപ്രീംകോടതി നോട്ടിസ് അയച്ചു.