മഹാകുംഭമേളയില്‍ സന്യാസിനിയായ് ബോളിവുഡിലെ ഹോട് നടി മമത കുല്‍ക്കര്‍ണിയും

ബോളിവുഡിലെ ഹോട് ആക്ട്രേസ് മമത കുൽക്കർണി ഇനി മുതൽ മായ് മമതാനന്ദ് ഗിരിയാണ് .ഗ്ലാമർസ് റോളിൽ നിന്നും മയക്കുമരുന്ന് റാക്കറ്റിന്റെ കണ്ണികളില്‍ ഒരാളായി മാറിയ സിനിമയെ വെല്ലുന്ന അസാധാരണ തിരക്കഥയാണ് മമത ബാനെർജിയുടേത്. നിറയെ ട്വിസ്റ്റുകൾ നിറഞ്ഞ ജീവിതത്തിനൊടുവില്‍ ലൗകീക ജീവിതത്തില്‍ നിന്നും വിടവാങ്ങി സന്യാസിനി ജീവിതം തിരെഞ്ഞെടുത്തിരിക്കുകയാണ് മമത കുല്‍ക്കര്‍ണി. മഹാകുംഭമേളയിലാണ് മായ് മമതാനന്ദ് ഗിരിയെന്ന പുതിയ പേര് മമത കുല്‍ക്കര്‍ണി സ്വീകരിച്ചത്.
ബോളിവുഡില്‍ ഒരുക്കാലത്ത് യുവാക്കളെ ത്രസിപ്പിച്ചിട്ടുള്ള ഹോട്ട് നടിയാണ് മമത കുല്‍ക്കര്‍ണി. 90കളില്‍ ബോളിവുഡ് സിനിമകളില്‍ കത്തി നിന്ന താരം 2000ത്തിന്റെ തുടക്കം വരെ ബോളിവുഡ് സിനിമകളിലെ സ്ഥിരസാന്നിധ്യമായിരുന്നു മംമ്ത.
നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന മഹാകുംഭമേളയില്‍ ആദ്യം കുന്നര് അഖാഡയില്‍ നിന്നാണ് മമത കുല്‍ക്കര്‍ണി സന്യാസം സ്വീകരിച്ചത്. പിണ്ഡദാനം നടത്തിയ ശേഷം കിന്നര്‍ അഖാഡ മമതയുടെ പട്ടാഭിഷേക ചടങ്ങുകള്‍ നടത്തുകയായിരുന്നു. ജനുവരി 24നാണ് മഹാകുംഭത്തിലെ കിന്നര്‍ അഖാഡയിലെത്തി ആചാര്യ മഹാമണ്ഡേശ്വര്‍ ലക്ഷ്മി നാരായണ്‍ ത്രിപാഠിയെ കണ്ട് അനുഗ്രഹം വാങ്ങിയ ശേഷം മമത സംഗമത്തിലെ പുണ്യജലത്തില്‍ മുങ്ങിയത്. 52 കാരിയായ മമത 2 വര്‍ഷമായി കിന്നര്‍ അഖാഡയുടെ ഭാഗമായി പ്രവര്‍ത്തിക്കുകയായിരുന്നു. കിന്നര്‍ അഖാഡെയുടെ സന്യാസദീക്ഷ സ്വീകരിച്ച മമത മായ് മമതാനന്ദ് ഗിരിയെന്ന പേരാണ് സ്വീകരിച്ചിരിക്കുന്നത്.
2016ല്‍ താനെയില്‍ നിന്നും ലഹരിമരുന്ന് പിടികൂടിയ സംഭവത്തില്‍ മമത കുല്‍ക്കര്‍ണിയും ഭര്‍ത്താവും നേരത്തെ അറസ്റ്റിലായിരുന്നു. 2000 കോടിയുടെ ലഹരിമരുന്ന് കേസാണ് നടിയുടെ പേരില്‍ വന്നത്. എന്നാല്‍ ആഴ്ചകള്‍ക്ക് മുന്‍പ് കോടതി ഈ കേസ് റദ്ദാക്കിയിരുന്നു. വിവാഹത്തിന് ശേഷം അഭിനയത്തില്‍ നിന്നും മാറിനിന്ന മമത ഏറെക്കാലമായി വിദേശത്തായിരുന്നു. 25 വര്‍ഷത്തിന് ശേഷം ഇന്ത്യയിലേക്ക് തിരിച്ചെത്തിയ ശേഷമാണ് മമത സന്യാസം സ്വീകരിച്ചത്.
തൻ്റെ ആത്മീയ യാത്രയുടെ ഭാഗമായി, മംമ്ത തൻ്റെ മുൻകാല ജീവിതം ഉപേക്ഷിക്കുകയും ട്രാൻസ്ജെൻഡർ വ്യക്തികളെ ഉൾപ്പെടുത്തുന്നതിന് ഊന്നൽ നൽകുന്ന ഹിന്ദു സന്യാസ സഭയായ കിന്നർ അഖാരയിൽ പ്രവേശിക്കുകയും ചെയ്തു. ആത്മീയ പ്രബുദ്ധതയ്ക്കും മനുഷ്യരാശിയെ സേവിക്കാനുമാണ് താൻ ഈ പാതയിലേക്ക് ആകർഷിക്കപ്പെട്ടതെന്ന് അവർ പറഞ്ഞു.
വിവാദങ്ങളും സമരങ്ങളും കൊണ്ട് മംമ്തയുടെ വ്യക്തിജീവിതം തകർന്നിരുന്നു. 1990 കളുടെ അവസാനത്തിൽ, അവരുടെ സിനിമാ ജീവിതത്തിൽ ഒരു ഇടിവ് നേരിടേണ്ടി വന്നു, അത് ഒരു വിഷാദാവസ്ഥയിലേക്ക് മമതയെ നയിച്ചു.
2013ൽ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന വ്യവസായി വിക്കി ഗോസ്വാമിയെ മംമ്ത വിവാഹം കഴിച്ചത് . വിവാഹത്തിന് ശേഷം മംമ്ത സിനിമയിൽ നിന്ന് മാറിനിൽക്കുകയായിരുന്നു.2016ൽ കെനിയയിൽ മയക്കുമരുന്ന് കടത്ത് കേസിൽ മംമ്തയും ഭർത്താവും അറസ്റ്റിലായിരുന്നു. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. നിലവിൽ മംമ്ത ഇപ്പോൾ ഭർത്താവിനൊപ്പം ദുബായിലാണ് താമസിക്കുന്നത്.
വർഷങ്ങളായി സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയും ഒരു സാധാരണക്കാരിയായി ജീവിക്കുകയും ആണ് ചെയ്യുന്നത് .മംമ്ത കുൽക്കർണിയുടെ ജീവിതകഥ പ്രശസ്തി, പോരാട്ടങ്ങൾ, വിവാദങ്ങൾ എന്നിവയുടെ സങ്കീർണ്ണമായ മിശ്രിതമാണ്. 1990-കളിൽ അവൾ പ്രശസ്തിയിലേക്ക് ഉയർന്നപ്പോൾ, അവളുടെ വ്യക്തിജീവിതം വെല്ലുവിളികളും തിരിച്ചടികളും നിറഞ്ഞതാണ്.
മയക്കുമരുന്ന് പ്രഭുവുമായുള്ള ബന്ധവും തുടർന്നുള്ള അറസ്റ്റ് വാറണ്ടും ഉൾപ്പെടെയുള്ള വിവാദങ്ങളാൽ മംമ്തയുടെ ജീവിതം അടയാളപ്പെടുത്തിയിട്ടുണ്ട് എന്നത് ശ്രദ്ധിക്കേണ്ടതാണ്. എന്നിരുന്നാലും, അവർ തൻ്റെ ഭൂതകാലത്തെ പിന്നിലാക്കി, ഇപ്പോൾ അവളുടെ ആത്മീയ വളർച്ചയിലും സേവനത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു.