ഗുരുവായൂര് ക്ഷേത്രത്തില് നാളെ ബ്രഹ്മകലശം; ദര്ശന നിയന്ത്രണം
Posted On March 8, 2025
0
22 Views

ഗുരുവായൂര് ക്ഷേത്രത്തില് ഉത്സവകലശങ്ങളുടെ ഭാഗമായി ശനിയാഴ്ച തത്ത്വകലശം നടക്കും. ആയിരം കലശവും വിശേഷപ്പെട്ട ബ്രഹ്മകലശാഭിഷേകവും ഞായറാഴ്ചയാണ്. ഈ രണ്ടു ദിവസങ്ങളിലും വെളുപ്പിന് നാലരവരെ മുതല് രാവിലെ 11വരെ നാലമ്പലത്തിലേക്ക് ഭക്തരെ പ്രവേശിപ്പിക്കില്ല. മുതിര്ന്ന പൗരന്മാര്ക്കും തദ്ദേശീയര്ക്കും ദര്ശനത്തിനുള്ള പ്രത്യേക വരികളും രണ്ട് ദിവസം ഉണ്ടാകില്ല.
തത്ത്വകലശം നടക്കുന്നതിനാല് ശനിയാഴ്ച രാവിലത്തെ ശീവേലി ഒരുമണിക്കൂര് നേരത്തെയാക്കും. ഉത്സവത്തിന്റെ ഭാഗമായി നടന്നുവരുന്ന എല്ലാ കലശങ്ങളുടെയും സമാപനമാണ് ഞായറാഴ്ചത്തെ ബ്രഹ്മകലശം.