കൂറ്റന്‍ പള്ളിമണിയില്‍ നിന്നുള്ള തീവ്രശബ്ദം, പരാതിയില്‍ കര്‍ശന നിലപാട് സ്വീകരിച്ച് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്
ശാസ്താംകോട്ട മുതുപിലാക്കോട് സെന്റ് മേരീസ് മലങ്കര സിറിയന്‍ കത്തോലിക്കാ പള്ളിയില്‍ സ്ഥാപിച്ച കൂറ്റന്‍ മണിയില്‍ നിന്നുള്ള മണിയുടെ ശബ്ദം സമീപവാസികള്ക്ക മാനസിക, ശാരീരിക അസ്വസ്ഥത ഉണ്ടാക്കുന്നതായി പരാതി .പരാതിയില്‍ കര്‍ശന നിലപാട് സ്വീകരിച്ചരിക്കയാണ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്. ഉയര്‍ന്ന സഹാചര്യത്തില്‍ ശബ്ദമലിനീകരണ നിയന്ത്രണ പ്രകാരം ശാസ്താംകോട്ട ഡിവൈഎസ്പി നടപടി സ്വീകരിച്ച് ഒരു മാനത്തിനകം രേഖാമൂലം അറിയിക്കണമെന്ന് കമ്മീഷന് ആവശ്യപ്പെട്ടു.
ശബ്ദം അനുവദനീയമായ പരിധിയില്‍ നിന്നും പത്ത് ഡെസിബെല്‍ കൂടുതലാണെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്വിറോണ്മെന്റ് എന്‍ജിനീയര്‍ അറിയിച്ച സാഹച്രയത്തിലാണ് കമ്മീഷന് അംഗം വി കെ ബീനാകുമാരിയുടെ ഉത്തരവ്. പരാതിക്കാരിയുെട അനുഷ്യാവകാശം ലംഘിക്കപ്പെട്ടതായും ഉത്തരവില്‍ പറയുന്നു. 2000ലെ ശബ്ദമലിനീകരണ നിയന്ത്രണ നിയമത്തിന്റെ പരിധി ലംഘിക്കരുതെന്നു ലംഘിച്ചാല്‍ ഉത്തരവാദിത്തപ്പെട്ടവര്‍ നടപടിയെടുക്കണമെന്ന് അനുശാസിക്കുന്നതായും ഉത്തരവില്‍ പറഞ്ഞു.
റസിഡന്‍ഷ്യല്‍ ഏരിയയില്‍ ഏരിയയില്‍ ശബ്ദപ്രസരണം പകല്‍സമയത്ത് പരമാവധി 55 ഡെസിബെല്ലും രാത്രി 45 ഡെസിബെല്ലുമാണ്. എന്നാല്‍, 75.3 ഡെസിബെലാണ് ഇവിടെ കണ്ടെത്തി. നിയമം എല്ലാവര്ക്കും ബാധകമാണെന്ന് കമ്മീഷന് ചൂണ്ടിക്കാട്ടി. ശബ്ദ തീവ്രതയില്‍ തലക്കുള്ളില്‍ മുഴക്കം അനുഭവപ്പെടുന്നതായി പരാതിക്കാരി കമ്മീഷനെ അറിയിച്ചു. തുടര്‍ന്ന് പരാതിക്കാരി ചികിത്സ തേടി. ഈ സാഹചര്യത്തില്‍ പള്ളിമണി മറ്റുള്ളവര്‍ക്ക് ഉപദ്രവം ഉണ്ടാകാത്ത സ്ഥലത്തേക്ക മാറ്റിസ്ഥാപിക്കുകയോ നിയമപ്രകാരം നിശ്ചയിച്ച ശബ്ദപരിധി ലംഘിക്കാതെ ശബ്ദം നിയന്ത്രിക്കുകയോ വേണമെന്നും കമ്മീഷന് ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.
തുടര്‍ന്ന് ഹൈക്കോടതി ഉത്തരവ് പ്രകാരം ബന്ധപ്പെട്ട എല്ലാ കക്ഷികള്‍ക്കും നോട്ടീസ് നല്കി . പള്ളി മണി നിയന്ത്രിത ശബ്ദത്തിലാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ശാസ്താംകോട്ട ഡി വൈ എസ് പി നേരത്തെ വ്യക്തമാക്കിയിരുന്നു. നിര്‍ദ്ദേശത്തിന് വിരുദ്ധമായി നിയമലംഘനമുണ്ടായാല്‍ നടപടി സ്വീകരിക്കാന്‍ ശാസ്താംകോട്ട പോലീസ് ഇന്‍സ്പെക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ പോലീസ് നിര്‍ദ്ദേശം നല്‍കിയിട്ടും ശബ്ദമലിനീകരണം തുടരുന്നതായി പരാതിക്കാരി കമ്മീഷനെ അറിയിച്ചിരുന്നു.