തിരുവൈരാണിക്കുളം ക്ഷേത്രത്തില്‍ പാര്‍വ്വതിദേവിയുടെ നടതുറപ്പ് മഹോത്സവം; വെര്‍ച്വല്‍ ക്യൂ ബുക്കിങ് ജനുവരി 1 മുതല്‍
തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തില്‍ 2025 ജനുവരി 12 മുതല്‍ 23 വരെ ശ്രീ പാര്‍വ്വതിദേവിയുടെ നടതുറപ്പ് മഹോത്സവം നടക്കും. ഭക്തര്‍ക്ക് സുരക്ഷിതമായ ദര്‍ശന സൗകര്യമൊരുക്കും. ദര്‍ശനത്തിനായി സാധാരണ ക്യൂ കൂടാതെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ജനുവരി 1 മുതല്‍ ആരംഭിക്കും.
നടതുറപ്പ് ഉത്സവത്തിന്റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിന് അന്‍വര്‍ സാദത്ത് എംഎല്‍എയുടെയും സബ് കളക്ടര്‍ കെ മീരയുടെയും നേതൃത്വത്തില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു. യോഗത്തില്‍ ഓരോ വകുപ്പുകളും ചെയ്യേണ്ട പ്രവൃത്തികളെ സംബന്ധിച്ച് നിര്‍ദേശങ്ങള്‍ നല്കി പ്രവര്‍ത്തനങ്ങള്‍ യോഗം വിലയിരുത്തി. ഗതാഗത നിയന്ത്രണത്തിനും മോഷണം തടയുന്നതിനും പൊലീസ് സേനയെ വിന്യസിക്കും