‘ശ്വാസകോശങ്ങളിലെ അണുബാധ കുറഞ്ഞുവരുന്നു’; ഫ്രാന്‍സിസ് മാര്‍പാപ്പ സുഖം പ്രാപിക്കുന്നു

ശ്വാസകോശ അണുബാധമൂലം ഒരാഴ്ചയായി ആശുപത്രിയില്‍ കഴിയുന്ന ഫ്രാന്‍സിസ് മാര്‍പാപ്പ മെല്ലെ സുഖം പ്രാപിക്കുന്നു. ശ്വാസകോശങ്ങളിലെ അണുബാധ കുറഞ്ഞുവരുന്നതായി വത്തിക്കാന്‍ അറിയിച്ചു. രാത്രി വലിയ വിഷമമുണ്ടായില്ല. അദ്ദേഹം നന്നായി ഉറങ്ങി. യന്ത്രസഹായമില്ലാതെ ശ്വസിക്കാനാവുന്നുണ്ട്. ഭക്ഷണം കഴിക്കുന്നുണ്ട്. ആരോഗ്യനില പൂര്‍ണമായും മെച്ചപ്പെടുന്നതുവരെ ആശുപത്രിയില്‍ തുടരുമെന്നും അറിയിച്ചു.
കടുത്ത ശ്വാസ തടസത്തെ തുടര്‍ന്നാണ് മാര്‍പ്പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 88 വയസുള്ള മാര്‍പ്പാപ്പയെ ബ്രോങ്കൈറ്റിസിനുള്ള ചികിത്സയ്ക്കും പരിശോധനകള്‍ക്കുമായി കഴിഞ്ഞ വെള്ളിയാഴ്ചയാണ് റോമിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന് ശ്വാസകോശത്തില്‍ കടുത്ത അണുബാധ ഉണ്ടെന്ന് വത്തിക്കാന്‍ നേരത്തെ അറിയിച്ചിരുന്നു. രണ്ട് ശ്വാസകോശങ്ങളിലും ന്യൂമോണിയ ബാധിച്ച പോപ്പിന് ആന്റിബയോട്ടിക് ചികിത്സ തുടരുകയാണ്.