തുലാമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും; മേല്‍ശാന്തി നറുക്കെടുപ്പ് നാളെ
തുലാമാസ പൂജകളുടെ ഭാഗമായി ശബരിമലയില്‍ ഇന്ന് വൈകിട്ട് അഞ്ചിന് നട തുറക്കും. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ കാര്‍മികത്വത്തില്‍ മേല്‍ശാന്തി കെ ജയരാമൻ നട തുറന്ന് ദീപം തെളിയിക്കും. മാളികപ്പുറം ക്ഷേത്ര നട മേല്‍ശാന്തി വി ഹരിഹരൻ നമ്ബൂതിരി തുറക്കും. ഇന്ന് ക്ഷേത്രത്തില്‍ പ്രത്യേക പൂജകളൊന്നും തന്നെയില്ല.
നാളെ രാവിലെ പുലര്‍ച്ചെ അഞ്ചിന് ക്ഷേത്രനട തുറക്കും. പിന്നാലെ നിര്‍മ്മാല്യവും പതിവ് അഭിഷേകവും നടക്കും. 5.30-ന് മണ്ഡപത്തില്‍ മഹാഗണപതിഹോമം നടക്കും. ഇതിന് ശേഷം നെയ്യഭിഷേകം ആരംഭിക്കും. രാവിലെ 7.30-ന് ഉഷപൂജ കഴിഞ്ഞതിന് ശേഷം പുതിയ മേല്‍ശാന്തിമാര്‍ക്ക് വേണ്ടിയുള്ള നറുക്കെടുപ്പ് നടക്കും,
17 പേരാണ് ശബരിമല മേല്‍ശാന്തി തിരഞ്ഞെടുപ്പിനായുള്ള അന്തിമ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. 12 പേര് മാളികപ്പുറം മേല്‍ശാന്തി പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. പന്തളം കൊട്ടാരത്തില്‍ നിന്നും എത്തുന്ന വൈദേഹും, നിരുപമ ജി വര്മ്മയുമാകും മേല്‍ശാന്തിമാരെ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുക്കുക.