ശിവഗിരി തീർത്ഥാടനത്തിന് ഇന്ന് തുടക്കം; ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും
ശ്രീനാരായണ ഗുരുദേവൻ വിഭാവനം ചെയ്ത വിശ്വപ്രസിദ്ധമായ ശിവഗിരി തീർത്ഥാടനത്തിന്റെ 93-ാമത് പതിപ്പിന് ഇന്ന് ഭക്തിനിർഭരമായ തുടക്കമാകും. രാവിലെ 7.30-ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ധർമ്മപതാക ഉയർത്തുന്നതോടെ തീർത്ഥാടന ചടങ്ങുകൾക്ക് ഔദ്യോഗികമായി തുടക്കം കുറിക്കും. ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണനാണ് ഇത്തവണത്തെ തീർത്ഥാടന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്.
ഗവർണർ രാജേന്ദ്ര അർലേക്കർ, കേന്ദ്രമന്ത്രി സുരേഷ് ഗോപി, സംസ്ഥാന തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് തുടങ്ങിയ പ്രമുഖർ ഉദ്ഘാടന ചടങ്ങിൽ സംബന്ധിക്കും. ജനുവരി ഒന്നു വരെ നീണ്ടുനിൽക്കുന്ന തീർത്ഥാടന കാലയളവിൽ വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ള സമ്മേളനങ്ങൾ നടക്കും.













