പ്രാണപ്രതിഷ്ഠാ വാര്‍ഷികാഘോഷങ്ങള്‍ക്ക് ഒരുങ്ങി ശ്രീരാമജന്മഭൂമി
ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ വാര്‍ഷികാഘോഷങ്ങള്‍ ജനുവരി 11 ന് തുടങ്ങുമെന്ന് തീര്‍ത്ഥക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്ബത് റായ്. ഭാരതീയ പാരമ്ബര്യമനുസരിച്ചാണ് പ്രാണപ്രതിഷ്ഠാ വാര്‍ഷികത്തിന്റെ തീയതി കണക്കാക്കുന്നത്. അത് പ്രകാരം പ്രാണപ്രതിഷ്ഠ നടന്ന പൗഷമാസത്തിലെ ശുക്ലപക്ഷ ദ്വാദശി ഇക്കുറി ജനുവരി 11നാണ് .
അന്ന് മുതല്‍ മൂന്ന് ദിവസം പ്രാണപ്രതിഷ്ഠാ വാര്‍ഷിക പരിപാടികള്‍ നടക്കും, . വിവാഹ പഞ്ചമി, മൗനി അമാവാസി, ശിവരാത്രി അമാവാസി, ഏകാദശി തുടങ്ങിയവ പോലെ പ്രതിഷ്ഠാ ദ്വാദശി എന്ന പേരില്‍ ഈ ദിവസം എല്ലാ വര്‍ഷവും കൊണ്ടാടുമെന്ന് ചമ്ബത് റായ് പറഞ്ഞു.
15 ലക്ഷം ഘനയടി കല്ലുകളാണ് ഇതുവരെയുള്ള നിര്‍മാണത്തിന് ഉപയോഗിച്ചത്. 15 ലക്ഷം മില്യന്‍ മണിക്കൂറിലധികം മനുഷ്യാധ്വാനമാണ് ഇതിന് വേണ്ടിവന്നത്.
392 തൂണുകളും 44 വാതിലുകളുമുള്ള ശ്രീരാമ ക്ഷേത്രത്തിന് കിഴക്കോട്ടും ദര്‍ശനമുണ്ട്. പ്രധാന സിംഹദ്വാറില്‍ 32 പടികള്‍ ഉണ്ട്.ശ്രീരാമക്ഷേത്രാങ്കണത്തില്‍ പൂര്‍ത്തിയാകുന്ന 18 ക്ഷേത്രങ്ങളുടെ പ്രാണപ്രതിഷ്ഠാ കര്‍മം അതിന് മുമ്ബ് പൂര്‍ത്തിയാകും.
നൃത്തമണ്ഡപം, രംഗമണ്ഡപം, സഭാമണ്ഡപം, പ്രാര്‍ത്ഥനാ മണ്ഡപം, കീര്‍ത്തനമണ്ഡപം എന്നിങ്ങനെ അഞ്ച് മണ്ഡപങ്ങളാണ് രാമക്ഷേത്ര സഭാങ്കണത്തിലൊരുങ്ങുന്നത്. ക്ഷേത്രത്തോട് ചേര്‍ന്ന് സീത കൂപ് എന്ന പേരില്‍ കിണറുമുണ്ട്. ലക്ഷക്കണക്കിന് തീര്‍ത്ഥാടകരുടെ തിരക്കുകൾക്കിടയിലും അതീവ ശ്രദ്ധയോടും ജാഗ്രതയോടെയുമാണ് നിര്‍മ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതെന്ന് സെക്രട്ടറി ചമ്ബത് റായ് പറഞ്ഞു .
അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാദിനം എല്ലാ വര്‍ഷവും പ്രതിഷ്ഠാ ദ്വാദശിയായി ആഘോഷിക്കാന്‍ ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റ് ന്റെ മുൻ യോഗം തീരുമാനിചിരുന്നു . മണിറാം ദാസ് കന്റോണ്മെന്റില് ചേര്‍ന്ന യോഗത്തില്‍ ക്ഷേത്രസമുച്ചയത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുകയും രാംലല്ല പ്രാണപ്രതിഷ്ഠാവാര്ഷികം എല്ലാ വര്‍ഷവും പൗഷ ശുക്ല ദ്വാദശിയില്‍ ആഘോഷിക്കാൻ തീരുമാനിക്കുകയും ആയിരുന്നു.. ഈ തീയതി പ്രതിഷ്ഠാ ദ്വാദശി എന്നാണ് അറിയപ്പെടുക . 2025ല്‍, ജനുവരി 11ന് ആണ് ആദ്യ പ്രതിഷ്ഠാ ദ്വാദശി .രാമക്ഷേത്ര നഗരിയിലെ പാസഞ്ചര്‍ സര്‍വീസ് സെന്ററിന് സമീപം 3000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ ദല്‍ഹി അപ്പോളോ ഹോസ്പിറ്റല്‍സ് അത്യാധുനിക ആരോഗ്യ പരിരക്ഷാ സംവിധാനം വികസിപ്പിക്കും. കോംപ്ലക്സിന്റെ തെക്കേ മൂലയില്‍ 500 പേര്‍ക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയം, അതിഥി ഹാള്‍, ട്രസ്റ്റ് ഓഫീസ് എന്നിവയുടെ നിര്‍മാണോദ്ഘാടനം മഹന്ത് നൃത്യ ഗോപാല്‍ ദാസ് ശിലാഫലകം അനാച്ഛാദനം ചെയ്ത് നിര്‍വഹിച്ചു.തീര്‍ത്ഥാടകര്‍ക്ക് തണലൊരുക്കുന്നതിന് ക്ഷേത്രപരിസരത്ത് താത്ക്കാലിക ജര്‍മ്മന്‍ ഹാംഗറുകള്‍ സ്ഥാപിച്ചു. സപ്ത മണ്ഡല ക്ഷേത്രം മാര്‍ച്ചിലും ശേഷാവതാര ക്ഷേത്രം ഓഗസ്തിലും ക്ഷേത്രത്തിന്റെ പുറം മതില് ഒക്ടോബറിലും പൂര്‍ത്തിയാകും എന്നും യോഗം അറിയിച്ചിരുന്നു.