ത്യാഗ സ്മരണകളുണര്‍ത്തി ഇന്ന് ബലിപെരുന്നാള്‍; ആശംസകള്‍ നേര്‍ന്ന് രാഷ്ട്രപതി
ഇന്ന് ബലിപെരുന്നാള്‍. ത്യാഗ സ്മരണകള്‍ പങ്കുവച്ച് വിശ്വാസികള്‍ ഈ ദിനം ആഘോഷിക്കുകയാണ്. പള്ളികളൊക്കെ പെരുന്നാള്‍ നമസ്കാരത്തിനായി ഒരുങ്ങി കഴിഞ്ഞു.
രാജ്യത്തിന് അകത്തും പുറത്തുമുള്ള എല്ലാ ഇന്ത്യക്കാർക്കും രാഷ്ട്രപതി ദ്രൗപതി മുർമു ഈദ് ആശംസകള്‍ നേർന്നു. ബന്ധു വീടുകളിലെ സന്ദർശനവും സൗഹൃദം പങ്കുവെക്കലുമൊക്കെയായി വിശ്വാസികള്‍ ആഘോഷത്തിന്റെ നിറവിലാണ്. പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് സംയുക്ത ഈദ് ഗാഹുകള്‍ ചിലയിടങ്ങളില്‍ ഒഴിവാക്കിയിട്ടുണ്ട്.
വടക്കേ ഇന്ത്യയിലും ഇന്ന് തന്നെയാണ് ബലിപെരുന്നാള്‍ ആഘോഷം. വിവിധ സംസ്ഥാനങ്ങളിലെ പള്ളികളില്‍ പ്രത്യേകം പ്രാർത്ഥനകള്‍ നടക്കും.