എംഡിഎംഎയും കഞ്ചാവുമായി സിനിമാതാരം പരീക്കുട്ടിയും സുഹൃത്തും പിടിയില്
Posted On November 17, 2024
0
194 Views
എംഡിഎംഎയും കഞ്ചാവുമായി സിനിമ താരവും സുഹൃത്തും എക്സൈസ് പിടിയില്. മിനി സ്ക്രീൻ, ചലച്ചിത്ര നടൻ പരീക്കുട്ടി എന്നറിയപ്പെടുന്ന പെരുമ്ബാവൂർ കണ്ണങ്കര പള്ളിക്കൂടത്തുങ്കല് പി.എസ്.ഫരീദുദ്ദീൻ (31), വടകര കാവിലുംപാറ പൊയിലക്കരയില് പെരുമാലില് ജിസ്മോൻ (24) എന്നിവരെയാണ് മൂലമറ്റം എക്സൈസ് സംഘം പിടികൂടിയത്.
ഇവരുടെ കൈയ്യില് നിന്ന് 10.5 ഗ്രാം എംഡിഎംഎ 5 ഗ്രാം കഞ്ചാവ് എന്നിവ കണ്ടെടുത്തു. തൊടുപുഴ കാഞ്ഞാർ പുള്ളിക്കാനം റോഡില് നടത്തിയ വാഹന പരിശോധനയിലായിരുന്നു ഇരുവരും പിടിയിലായത്. പ്രതികളെ ഇന്നു കോടതിയില് ഹാജരാക്കും.
Trending Now
കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്ജി
December 5, 2025













