തലയ്ക്ക് പിടിച്ച ലഹരി ;ജനനേന്ദ്രിയത്തിൽ ഒളിപ്പിച്ചത് കാറിനുള്ളിൽ ഉണ്ടായിരുന്നതിൽ അധികം ലഹരി

പണത്തേക്കാളേറെ ലഹരി കച്ചവടം എന്നത് ചിലർക്ക് ഒരു ലഹരി തന്നെയാണ്. വ്യത്യസ്ഥങ്ങൾ ആയരീതിയിൽ ഒളിച്ചും മറച്ചും ഉദ്യോഗസ്ഥരുടെ കണ്ണിൽ പെടാതെ ലഹരി ആവശ്യക്കാരിലേക്ക് എത്തിക്കാൻ ഏജന്റുമാർ കാട്ടിക്കൂട്ടുന്ന പരാക്രമങ്ങൾ നിരവധിയാണ് .അതിൽ ഏറ്റുവും പുതിയതായി വരുന്ന വാർത്ത എംഡിഎംഎ ഒളിപ്പിച്ചെത്തിയ 34 കാരിയായ അനില രവീന്ദ്രനെ കുറിച്ചാണ് .
അനില രവീന്ദ്രന് എന്ന സ്ത്രീ ജനനേന്ദ്രിയത്തിൽ ഒളിപ്പിചാണ് എംഡിഎംഎ കടത്തിയത്. വിദേശത്തുള്ള ലഹരി റാക്കറ്റുകളുമായി പോലും ഇവർക്ക് ബന്ധമുണ്ടെന്നാണ് റിപ്പോർറ്റുകൾ . ടാൻസാനിയയിൽ നിന്നുള്ള യുവാക്കളിൽ നിന്നും നേരിട്ടാണ് അനില എംഡിഎംഎ വാങ്ങിയിരുന്നത് എന്നാണ് പൊലീസ് പറയുന്നത്. കൊല്ലത്തെ സ്കൂൾ – കോളജ് വിദ്യാർത്ഥികൾക്കിടയിൽ ലഹരി മരുന്ന് വിതരണം ചെയ്തിരുന്ന അനില ജില്ലയിലെ ലഹരി സംഘങ്ങളുമായും അടുത്ത ബന്ധമുണ്ടെന്നാണ് സൂചന.
കാറിനുള്ളിൽ ഉണ്ടായിരുന്നതിനെക്കാൾ കൂടുതൽ എംഡിഎംഎ അനില ഒളിപ്പിച്ചിരുന്നത് ജനനേന്ദ്രിയത്തിനുള്ളിലായിരുന്നു. 40.14 ഗ്രാം എംഡിഎംഎയാണ് ഇവർ ജനനേന്ദ്രിയത്തിൽ ഒളിപ്പിച്ചിരുന്നത്. 37 ഗ്രാം എംഡിഎംഎയാണ് ഇവരുടെ കാറിൽ നിന്നും കണ്ടെടുത്തത്. എന്നാൽ, ഇവരെ വൈദ്യപരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് ജനനേന്ദ്രിയത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ 40 ഗ്രാമിലേറെ എംഡിഎംഎ കണ്ടെത്തിയത്.
കൊച്ചിയിൽ നോട്ടപ്പുള്ളിയായതോടെയാണ് അനില രവീന്ദ്രൻ കൊല്ലത്തേക്ക് കച്ചവടം മാറ്റിയത്. നിരവധി ഇടനിലക്കാരെ അനില ഉപയോഗിച്ചതായാണ് വിവരം. ഇവർക്ക് ലഹരി മരുന്ന് വിൽപന നടത്തിയയാളെയും ഇടനില നിന്നയാളെയും കണ്ടെത്താനും പൊലീസ് ശ്രമം തുടങ്ങി. റിമാൻഡിൽ കഴിയുന്ന പ്രതി അനില രവീന്ദ്രനെ വിശദമായ ചോദ്യംചെയ്യലിനായി കസ്റ്റഡിയിൽ വാങ്ങും.
2021 നവംബറിലാണ് അനിൽ ആദ്യമായി അറസ്റ്റിലായത്. കാക്കനാട്ടെ ഡിഡി മിസ്റ്റി ഹിൽ എന്ന അപ്പാർട്ടമെന്റിലെ റെയ്ഡിലാണ് അന്ന് കുടുങ്ങിയത്. എംഡിഎംഎയും ഹാഷിഷ് ഓയിലും ഹാഷിഷും അടക്കം പിടികൂടി. എൽസിഡി സ്റ്റാമ്പും ഉണ്ടായിരുന്നു. എന്നാൽ തന്റെ പക്കൽ നിന്നും മയക്കുമരുന്ന് പിടിച്ചില്ലെന്നും തനിക്കൊപ്പമുണ്ടായിരുന്നവരാണ് മയക്കുമരുന്ന് കൈവശം വച്ചതെന്നുമായി ജാമ്യം കിട്ടാനായി അനില ഹൈക്കോടതിയെ അറിയിച്ചത്.
താനൊരു വിവാഹിതയാണെന്നും കൊച്ചു കുട്ടിയുടെ അമ്മയാണെന്നും വിശദീകരിച്ചു. ഒരു ടൂറിനുള്ള തയ്യാറെടുപ്പിനിടെയാണ് റെയ്ഡ് നടന്നതെന്നും തനിക്കൊന്നും അറിയില്ലെന്നും വിശദീകരിച്ചു. ഇതിനൊപ്പം ക്രിമിനൽ പശ്ചാത്തലമില്ലെന്ന വാദവും ഹൈക്കോടതിയിൽ ഉയർത്തി. ഇതെല്ലാം പരിഗണിച്ചാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. എന്നാൽ പുറത്തിറങ്ങിയ ശേഷവും അനില കച്ചവടം തുടർന്നു. അതിന്റെ തുടർച്ചയായിരുന്നു കൊല്ലത്തെ അറസ്റ്റ്.
പഴയ കേസിലെ ജാമ്യ വ്യവസ്ഥ ലംഘനവും ഈ അറസ്റ്റോടെ സംഭവിച്ചിരിക്കുന്നു. അതുകൊണ്ടു തന്നെ അനിലയ്ക്കെതിരെ പഴയ കേസിൽ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവും സജീവമാണ്. സിറ്റി പൊലീസ് കമ്മീഷണർ കിരൺ നാരായണന്റെ മേൽനോട്ടത്തിലാണ് അന്വേഷണം. നിലവിൽ പനയം രേവതിയിൽ വാടകയ്ക്ക് താമസിക്കുന്ന അനില കൊല്ലം നഗരത്തിലെ സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് വിൽപ്പന നടത്തുന്നയാളാണ്. കർണാടകയിൽ നിന്നും എംഡിഎംഎ നേരിട്ടെത്തിച്ചാണ് അനിലയുടെ ലഹരി വ്യാപാരം.വിദ്യാർത്ഥികളാണത്രെ അനിലയുടെ ഇടപാടുകാരിലേറെയും.
കൊല്ലം നഗരത്തിലെ സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ചാണ് അനില ലഹരി വിൽപ്പന നടത്തുന്നത്. ഇത് സംബന്ധിച്ച് പോലീസിന് രഹസ്യവിവരം ലഭിച്ചതിനെത്തുടർന്നാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. ശക്തികുളങ്ങര പൊലീസ് സ്റ്റേഷന് സമീപത്തു നിന്നാണ് അനിലയെ ഇന്നലെ പൊലീസ് പിടികൂടിയത്. 50 ഗ്രാം എം.ഡി.എം.എയും ഇവരിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. മൂന്ന് ലക്ഷം രൂപ വിലവരുന്ന രാസലഹരിയാണിത്. സിറ്റി ഡാൻസാഫ് ടീമും ശക്തികുളങ്ങര പൊലീസും സംയുക്തമായി നടത്തിയ റെയ്ഡിലാണ് യുവതി പിടിയിലായത്.
കർണാടകത്തിൽ നിന്നു വാങ്ങിയ എം.ഡി.എം.എ കൊല്ലം നഗരത്തിലെ സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് വിൽപ്പനയ്ക്കായി സ്വന്തം കാറിൽ ഒരു സ്ത്രീ കൊണ്ടുവരുന്നതായി കമ്മിഷണർക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ രാവിലെ മുതൽ സിറ്റി പരിധിയിൽ വ്യാപക പരിശോധന ആരംഭിച്ചിരുന്നു. കൊല്ലം എസിപി ഷരീഫിന്റെ നേതൃത്വത്തിൽ മൂന്ന് സംഘങ്ങളായിട്ടായിരുന്നു പരിശോധനകൾ. വൈകീട്ട് അഞ്ചരയോടെ നീണ്ടകര പാലത്തിന് സമീപത്തുവെച്ച് യുവതിയുടെ കാർ കണ്ടെങ്കിലും പോലീസ് നിർത്താൻ ആവശ്യപ്പെട്ടെങ്കിലും നിർത്തിയില്ല.
തുടർന്ന് ശക്തികുളങ്ങര പൊലീസ് സ്റ്റേഷന് സമീപത്ത് വച്ച് പൊലീസ് വാഹനം തടഞ്ഞിടുകയായിരുന്നു. കാറിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് എം.ഡി.എം.എ കണ്ടെത്തിയത്.അനില സഞ്ചരിച്ച കർണാടക റജിസ്ട്രേഷൻ കാർ ഇവരുടെ സുഹൃത്തിന്റേതാണെന്ന് പൊലീസ് പറഞ്ഞു. കർണാടകയിൽനിന്നു കാറിൽ കൊല്ലത്തേക്ക് എംഡിഎംഎ കൊണ്ടുവരുമ്പോൾ അനിലയ്ക്കൊപ്പം ഒരു യുവാവും ഉണ്ടായിരുന്നു. കൊല്ലം സ്വദേശിയായ ഇയാൾ എറണാകുളത്ത് ഇറങ്ങി. ലഹരിക്കച്ചവടത്തിനു പൊലീസ് ഉദ്യോഗസ്ഥന്റെ സഹായം ഇവർക്കു ലഭിച്ചിട്ടുണ്ടെന്നാണു സൂചന. ഇയാളെക്കുറിച്ചും അന്വേഷണം ആരംഭിച്ചു. അനിലയുടെ മൊബൈൽ ഫോണിൽനിന്നു കൂടുതൽ തെളിവുകൾ ശേഖരിക്കുമെന്നു പൊലീസ് പറഞ്ഞു.