വയനാട്ടില് 50 ലക്ഷത്തിന്റെ എംഡിഎംഎ പിടികൂടി; മലപ്പുറം സ്വദേശികള് പിടിയില്
Posted On December 25, 2024
0
115 Views

വയനാട്ടില് വന് എംഡിഎംഎ വേട്ട. മലപ്പുറം സ്വദേശികളായ രണ്ട് പേരെ എക്സൈസ് കസ്റ്റഡിയിലെടുത്തു. അഖില്, സലാഹുദ്ദീന് എന്നിവരാണ് പിടിയിലായത്. ഇവരില്നിന്ന് 380 ഗ്രാം എംഡിഎംഎ പിടികൂടി. 50 ലക്ഷം രൂപയോളം വില വരുന്ന എംഡിഎംഎയാണ് എക്സൈസ് പിടിച്ചെടുത്തത്.
തോല്പ്പെട്ടി ചെക്ക് പോസ്റ്റില് പരിശോധനയ്ക്കിടെയായിരുന്നു എംഡിഎംഎ വേട്ട. ബെംഗളൂരുവില് നിന്ന് മലപ്പുറത്തേക്ക് കടത്തുകയായിരുന്നു എംഡിഎംഎയെന്ന് എക്സൈസ് ഉദ്യോഗസ്ഥര് പറഞ്ഞു.
Trending Now
നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു
July 15, 2025