സ്കൂളില്‍ 220 പ്രവൃത്തിദിനം; ഒന്നു മുതല്‍ അഞ്ച് വരെ ക്ലാസുകളെ ഒഴിവാക്കി

ഒന്നു മുതല്‍ അഞ്ച് വരെ ക്ലാസുകള്‍ക്ക് പ്രവൃത്തിദിനം 200 ആക്കാൻ മന്ത്രി വി ശിവൻകുട്ടിയുടെ നേതൃത്വത്തില്‍ ചേർന്ന വിദ്യാഭ്യാസ ഗുണമേന്മ വികസനസമിതി യോഗത്തില്‍ തീരുമാനമായി.
ആറ് മുതല്‍ എട്ടു വരെയുള്ള ക്ലാസുകളുടെ പ്രവൃത്തിദിനം 200 ആക്കുന്നതിന്റെ സാധ്യത പരിശോധിക്കാൻ വിദ്യാഭ്യാസ പ്രിൻസിപ്പല്‍ സെക്രട്ടറി റാണി ജോർജിയെ യോഗത്തില്‍ ചുമതലപ്പെടുത്തി.
ഒൻപതും പത്തും ക്ലാസുകള്‍ക്ക് കോടതി ഉത്തരവ് പ്രകാരം പ്രവൃത്തിദിനങ്ങള്‍ 220 ആക്കി കൂട്ടിയതില്‍ അധ്യാപക സംഘടനകളുടെ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് യോഗം. വിദ്യാഭ്യാസാവകാശനിയമം ചൂണ്ടിക്കാണിച്ച് ഒന്നു മുതല്‍ എട്ട് വരെയുള്ള ക്ലാസുകാരെ അധിക ശനിയാഴ്ചകളില്‍ നിന്ന് ഒഴിവാക്കണമെന്ന് യോഗത്തില്‍ ഭരണ-പ്രതിപക്ഷ സംഘടനകള്‍ ആവശ്യപ്പെട്ടു.