26 എൻജി. കോളജുകളില്‍ 75 ശതമാനം പരാജയം; ഒരു കോളജില്‍ എല്ലാവരും തോറ്റു
സംസ്ഥാനത്തെ എൻജിനീയറിങ് കോളജുകളില്‍ 22 ശതമാനത്തിലും 75 ശതമാനത്തിലേറെ പരാജയം. സാങ്കേതിക സർവകലാശാല ഫൈനല്‍ ബി.ടെക് പരീക്ഷഫലം വന്നപ്പോഴാണ് ഒട്ടേറെ കോളജുകള്‍ മോശം അക്കാദമിക നിലവാരത്തിലാണെന്ന കണക്ക് പുറത്തുവന്നത്.
സർവകലാശാലക്ക് കീഴിലുള്ള 128 കോളജുകളില്‍ 26 എണ്ണത്തിലും വിജയശതമാനം 25 ശതമാനത്തില്‍ താഴെയാണ്. ആറ് കോളജുകളുടെ വിജയം 10 ശതമാനത്തില്‍ താഴെ. ഒരു കോളജില്‍ സമ്ബൂർണ പരാജയമാണ്.
ഒമ്ബത് കോളജുകളുടെ വിജയം 15 ശതമാനത്തില്‍ താഴെയും 17 കോളജുകള്‍ 20 ശതമാനത്തില്‍ താഴെയുമാണ്. 36 കോളജുകളിലെ വിജയം 30 ശതമാനത്തില്‍ താഴെയാണ്. 56 കോളജുകളുടെ വിജയം 40 ശതമാനത്തില്‍ താഴെയും 77 കോളജുകള്‍ 50 ശതമാനത്തില്‍ താഴെയും വിജയമുള്ളവയാണ്.
സർവകലാശാലയില്‍ ഈ വർഷത്തെ മൊത്തം വിജയശതമാനം 53.03 ശതമാനമാണ്. 51 കോളജുകള്‍ 50 ശതമാനത്തിനു മുകളില്‍ വിജയം നേടി. 24 കോളജുകള്‍ക്ക് 60 ശതമാനത്തിനു മുകളില്‍ വിജയം നേടാനായി. 15 കോളജുകള്‍ക്ക് 70 ശതമാനത്തിനു മുകളിലും രണ്ട് കോളജുകള്‍ക്ക് 80 ശതമാനത്തിന് മുകളിലും വിജയമുണ്ട്.
കഴിഞ്ഞ വർഷം ഏഴ് കോളജുകള്‍ക്കാണ് 80 ശതമാനത്തിനു മുകളില്‍ ജയമുണ്ടായിരുന്നത്. 14 കോളജുകള്‍ക്ക് 70 ശതമാനത്തിനു മുകളിലും 26 കോളജുകള്‍ക്ക് 60 ശതമാനത്തിനും മുകളില്‍ ജയമുണ്ടായിരുന്നു.