കായിക മേളയിലെ പ്രതിഷേധം; വിലക്ക് പിൻവലിച്ചുകൊണ്ടുള്ള ഉത്തരവ് ഒരാഴ്ചയ്ക്കകമെന്ന് മന്ത്രി വി ശിവൻകുട്ടി

കായികമേളയിൽ രണ്ട് സ്കൂളുകൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചു. മലപ്പുറം ജില്ലയിലെ നാവാമുകുന്ദ സ്കൂളിന്റെയും എറണാകുളം ജില്ലയിലെ കോതമംഗലം മാർബേസിൽ സ്കൂളിന്റെയും വിലക്കാണ് പിൻവലിച്ചത്. ഒളിമ്പിക്സ് മാതൃകയിൽ നടന്ന സംസ്ഥാന സ്കൂൾ കായിക മേളയുടെ സമാപന ചടങ്ങിൽ ഉണ്ടായ അനിഷ്ട സംഭവങ്ങളിൽ ഖേദം പ്രകടിപ്പിച്ചുകൊണ്ട് സ്കൂളുകൾ കത്ത് നൽകിയിരുന്നു. മേലിൽ അത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുമെന്നും, കത്തിൽ വ്യക്തമാക്കിയതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സഭയിൽ ആൻ്റണി ജോൺ എംഎൽഎയുടെ സബ്മിഷന് മറുപടി നൽകുകയായിരുന്നു മന്ത്രി.
വിലക്ക് പിൻവലിച്ചുള്ള ഉത്തരവ് ഒരാഴ്ചയ്ക്കകം ഇറങ്ങും. എന്നാൽ അധ്യാപകർക്ക് എതിരായ നടപടി തുടരാനാണ് കമ്മിറ്റി തീരുമാനം. കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും അധ്യാപകർക്ക് എതിരെയുള്ള നടപടി പുനഃപരിശോധിക്കുക.