ആദ്യ ബാച്ച് പുതുക്കിയ പാഠപുസ്തകങ്ങള് 2024 ജൂണോടെ പുറത്തിറങ്ങും; വി. ശിവന്കുട്ടി
Posted On August 5, 2023
0
403 Views
ആദ്യ ബാച്ച് പുതുക്കിയ പാഠപുസ്തകങ്ങള് 2024 ജൂണോടെ പുറത്തിറങ്ങുമെന്ന് മന്ത്രി വി. ശിവൻകുട്ടി.
പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട് കേരള പാഠ്യപദ്ധതി ചട്ടക്കൂട് 2023 ന്റെ കരട് തയാറായി. പാഠപുസ്തക രചന പുരോഗമിക്കുകയാണ്. പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളില് പൊളിറ്റിക്കല് സയൻസ്, ഇക്കണോമിക്സ്, ഹിസ്റ്ററി, സോഷ്യോളജി വിഷയങ്ങളില് കേരളം അഡീഷണല് പാഠപുസ്തകങ്ങള് തയാറാക്കി. എൻ.സി.ഇ.ആര്.ടി വെട്ടിമാറ്റിയ ഭാഗങ്ങള് ഉള്ക്കൊള്ളുന്നതാണ് ഈ അഡീഷണല് പാഠപുസ്തകങ്ങള്. അഡീഷണല് പാഠപുസ്തകങ്ങള് സെപ്തംബര് മാസത്തോടെ കുട്ടികളുടെ കൈകളിലെത്തും.
Trending Now
സിലമ്പരസൻ ടി. ആർ- വെട്രിമാരൻ- കലൈപ്പുലി എസ് താണു ചിത്രം 'അരസൻ'
October 7, 2025












