വേടനെ വെട്ടില്ല… വേടനിൽ ഉറച്ച് യുജി മലയാളം പഠനബോർഡ് വേടന്റെ റാപ് സംഗീതം ഒഴിവാക്കാന്‍ സംഘപരിവാറിനൊപ്പം സേവ് യൂണിവേഴ്സിറ്റി ക്യാമ്ബയിന് കമ്മിറ്റിയും

കലിക്കറ്റ് സര്‍വകലാശാല ബിരുദ സിലബസില്‍നിന്ന് വേടന്റെ റാപ് സംഗീതം ഒഴിവാക്കാന്‍ സംഘപരിവാറിനൊപ്പം സേവ് യൂണിവേഴ്സിറ്റി ക്യാമ്ബയിന് കമ്മിറ്റിയും.
എസ് യു സി ഐ നേതാവ് ഷാജിര്‍ഖാനാണ് ഇതിന്റെ കണ്‍വീനര്‍. സര്‍വകലാശാല ജീവനക്കാരുടെ കോണ്‍ഗ്രസ് അനുകൂല സംഘടനയായ ഫെഡറേഷന് ഓഫ് ഓള് കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍സ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന ആര് എസ് ശശികുമാറാണ് മറ്റൊരു നേതാവ്.
നാലുവര്‍ഷ ബിരുദ കോഴ്സിന്റെ ബിഎ മലയാളം മൂന്നാം സെമസ്റ്റര്‍ സിലബസിലാണ് താരതമ്യ പഠനത്തില്‍ വേടന്റെ ‘ഭൂമി ഞാന്‍ വാഴുന്നിടം’ റാപ് സംഗീതം ഉള്‍പ്പെടുത്തിയത്. മൈക്കിള്‍ ജാക്സന്റെ ‘ദെ ഡോണ്ട് കെയര്‍ എബൗട്ട് അസ്’ റാപ് സംഗീതവുമായുള്ള താരതമ്യ പഠനമാണ് നിര്‍ദേശിച്ചത്. ഇതിനെതിരെയാണ് ബിജെപി സിന്‍ഡിക്കറ്റംഗം എ കെ അനുരാജും സേവ് യൂണിവേഴ്സിറ്റി ക്യാമ്ബയിന് കമ്മിറ്റിയും ചാന്‍സലര്‍ക്ക് പരാതി നല്‍കിയത്. ഗൗരീലക്ഷ്മിയുടെ ‘അജിത ഹരേ’ ക്കെതിരെയും പരാതിയുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് താല്‍ക്കാലിക വിസി ഡോ. പി രവീന്ദ്രന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡോ. എം എം ബഷീറിനെ നിയോഗിച്ചത്. വേടന്റെയും ഗൗരീലക്ഷ്മിയുടെയും പാട്ടുകള്‍ ഒഴിവാക്കാന്‍ ബഷീര്‍ ശുപാര്‍ശയും നല്കി.
ഉന്നത വിദ്യാഭ്യാസ രംഗത്തെ സംസ്ഥാനത്തിന്റെ നേട്ടം ഇല്ലാതാക്കാന്‍ മാധ്യമങ്ങളുടെ സഹായത്തോടെ നുണപ്രചാരണം അഴിച്ചുവിടുകയാണ് സേവ് യൂണിവേഴ്സിറ്റി ക്യാമ്ബയിന് കമ്മിറ്റിയുടെ പ്രധാന ജോലി . കോണ്‍ഗ്രസ്, ലീഗ്, ബിജെപി അനുകൂല സംഘടനകളും സിന്ഡിക്കറ്റംഗങ്ങളുമാണ് സര്‍വകലാശാലകളില്‍ ഇവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നത് എന്നൊക്കെയാണ് എതിർപക്ഷത്തിന്റെ വാദം. സെക്രട്ടറിയറ്റിന് മുന്നില്‍ നടന്ന എസ്യുസിഐക്കാരുടെ ആശാ വര്‍ക്കര്‍ സമരത്തിന് നേതൃത്വം നല്‍കുന്നത് സേവ് യൂണിവേഴ്സിറ്റി ക്യാമ്ബയിന് കമ്മിറ്റി കണ്‍വീനര്‍ ഷാജിര്‍ഖാന്റെ ഭാര്യ എസ് മിനിയാണ്.
സര്‍വകലാശാല മലയാളം വിഭാഗം മുന്‍ മേധാവി എംഎം ബഷീറിന്റെ നേതൃത്വത്തിലുള്ള വിദഗ്ദ സമിതിയാണ് റാപ്പര്‍ വേടന്റെയും, ഗായിക ഗൗരി ലക്ഷ്മിയുടെയും പാട്ടുകള്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റി സിലബസില്‍ ഉള്‍പ്പെടുത്തേണ്ടതില്ലെന്ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
വേടന്റെ പാട്ടുകള്‍ക്ക് കാവ്യാത്മക സങ്കല്‍പ്പങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞില്ലെന്നാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. ഗൗരി ലക്ഷ്മിയുടെ അജിത ഹരേ മാധവത്തിന്റെ ദൃശ്യാവിഷ്കാരം സിലബസില്‍ നിന്ന് മാറ്റണമെന്നും വിദഗ്ദ സമിതി ശിപാര്‍ശ നല്‍കിയിട്ടുണ്ട്. വേടന്റെയും ഗൗരിലക്ഷ്മിയുടെയും പാട്ടുകള്‍ സിലബസില്‍ നിന്ന് നീക്കാൻ ആവശ്യപ്പെട്ട് 5 പരാതികളാണ് സർവകലാശാലയ്ക്ക് ലഭിച്ചിരുന്നത്.
തുടർന്ന് ഗവർണറുടെ നിർദേശ പ്രകാരം നടത്തിയ മുൻ മലയാളം വിഭാഗം മേധാവി ഡോ.എം.എം ബഷീർ പഠനം നടത്തി. ഇരു ഗാനങ്ങളും നീക്കം ചെയ്യാമെന്ന് ശുപാർശ ചെയ്തു കൊണ്ടുള്ള റിപ്പോർട്ടും സമർപ്പിച്ചിരുന്നു.
ബിഎ മൂന്നാം സെമസ്റ്റർ മലയാളം പാഠഭാഗത്തിലാണ് വേടന്റെ ഭൂമി ഞാൻ വാഴുന്നിടം എന്ന പാട്ട് പഠന വിഷയമാക്കിയത്. മൈക്കില്‍ ജാക്സന്റെ ‘ദേ ഡോണ്ട് കെയർ എബൗട്ട് അസ്’ ഗാനവും വേടന്റെ പാട്ടും തമ്മിലുള്ള താരതമ്യ പഠനമാണ് വിദ്യാർഥികള്‍ നടത്തേണ്ടിയിരുന്നത്. എന്നാല്‍ തീരുമാനം വന്നതിന് പിന്നാലെ തന്നെ വേടനെതിരെ കടുത്ത വിമർശനങ്ങളും ഉയർന്നിരുന്നു.
ലഹരിവസ്തുക്കള്‍ കൈവശം വെച്ചതിന് ഹിരണ്‍ദാസ് അറസ്റ്റിലായതും പുലിപ്പല്ല് കൈവശം വെച്ചതുമെല്ലാം ചൂണ്ടിക്കാട്ടിയാണ് ബിജെപി പ്രതിനിധി വെെസ് ചാൻസിലർക്ക് പരാതി നല്‍കിയത്. കഞ്ചാവ് പോലുള്ള ലഹരിവസ്തുക്കളും മദ്യവും ഉപയോഗിക്കുന്ന ആളാണ് താനെന്നും വരും തലമുറക്ക് തെറ്റായ മാതൃകയാണെന്നും സ്വയം സമ്മതിച്ച ആളാണ് വേടൻ. വേടന്റെ പല വിഡിയോകളിലും മദ്യം നിറച്ച ഗ്ലാസുകള്‍ ഉപയോഗിക്കുന്നുണ്ട്. വേടന്റെ രചന പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്നത്, ഇയാള്‍ ജീവിതത്തില്‍ പിന്തുടരുന്ന അനുകരണീയമല്ലാത്ത വഴികള്‍ പകർത്താൻ വിദ്യാർഥികളെ പ്രേരിപ്പിക്കല്‍ കൂടിയാകുമെന്ന് ആശങ്കയുണ്ട്. വേടന്റെ രചനകള്‍ക്ക് പകരം മറ്റേതെങ്കിലും എഴുത്തുകാരുടെയോ സംഗീതജ്ഞരുടെയോ രചനകള്‍ ഉള്‍പെടുത്തണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.
അതേസമയം റാപ് ഗായകരായ വേടന്റെയും ഗൗരിലക്ഷ്മിയുടെയും പാട്ടുകള്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റി സിലബസില്‍ നിന്ന് നീക്കം ചെയ്യില്ലെന്ന് യുജി മലയാളം പഠനബോർഡ് അധ്യക്ഷൻ ഡോ.എം.എസ് അജിത് വ്യക്തമാക്കി. ബിഎ മലയാളം മൂന്നാം സെമസ്റ്ററിലെ പാഠഭാഗമായാണ് ഇരു ഗാനങ്ങളും ചേർത്തിരുന്നത്.
റാപ് ജനപ്രിയ സംഗീതമായി അംഗീകരിക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വേടന്റെ ഭൂമി ഞാൻ വാഴുന്നിടം എന്ന പാട്ട് ഒഴിവാക്കാൻ ശുപാർശ ചെയ്തിരുന്നത്. ഗൗരി ലക്ഷ്മി യുടെ അജിതാ ഹരേ എന്ന പാട്ട് കഥകളി സംഗീതവുമായി താതമ്യ പഠനം നടത്താനാണ് നിർദേശിച്ചിരിക്കുന്നത്. എന്നാല്‍ മലയാളം വിദ്യാർഥികള്‍ക്ക് ഇത് കഠിനമായിരിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഒഴിവാക്കാൻ ശുപാർശ ചെയ്തത്. ഈ റിപ്പോർട്ടാണ് പഠന ബോർഡ് തള്ളിയിരിക്കുന്നത്.