സംസ്ഥാനത്ത് നാളെ പൊതു അവധി പ്രഖ്യാപിച്ചു; ശമ്ബളം നിഷേധിക്കാനോ കുറവ് വരുത്താനോ പാടില്ലെന്നും നിര്‍ദ്ദേശം
ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് പ്രമാണിച്ച് സംസ്ഥാനത്ത് നാളെ പൊതു അവധി പ്രഖ്യാപിച്ചു. സർക്കാർ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ സ്ഥാപനങ്ങളിലെയും ജീവനക്കാർക്ക് ശമ്ബളത്തോട് കൂടിയുള്ള അവധിയാണ് പ്രഖ്യാപിച്ചത്.
അവധിയുടെ പേരില്‍ നാളത്തെ ശമ്ബളം നിഷേധിക്കാനോ കുറവ് വരുത്താനോ പാടില്ലെന്നും നിർദ്ദേശമുണ്ട്. സംസ്ഥാനത്തെ നെഗോഷ്യബിള്‍ ഇൻസ്ട്രുമെന്റ്സ് ആക്ടിന്റെ പരിധിയില്‍ വരുന്ന എല്ലാ സർക്കാർ, അർധസർക്കാർ, വാണിജ്യ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ച് സർക്കാർ ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്. വാണിജ്യ സ്ഥാപനങ്ങള്‍ക്ക് ശമ്ബളത്തോടെയുള്ള അവധിയായിരിക്കും. കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് ആക്ടിനു പരിധിയില്‍ വരുന്ന സ്വകാര്യ സ്ഥാപനങ്ങള്‍, സ്വകാര്യ വ്യവസായ കേന്ദ്രങ്ങള്‍ തുടങ്ങിയിടങ്ങളില്‍ അവധി പ്രഖ്യാപിക്കുന്നതിന് ലേബർ കമ്മിഷണർ ആവശ്യമായ ക്രമീകരണങ്ങള്‍ ഏർപ്പെടുത്തും.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളം നാളെയാണ് വിധിയെഴുതുക.