ഗുജറാത്ത് തദ്ദേശ തെരഞ്ഞെടുപ്പ്: തൂത്തുവാരി ബിജെപി

ഗുജറാത്തില്‍ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ വന്‍ വിജയം സ്വന്തമാക്കി ബിജെപി. 68 നഗരസഭകളിലേക്കും ജുനഗഡ് മുനിസിപ്പല്‍ കോര്‍പ്പറേഷനിലേക്കും മൂന്ന് താലൂക്ക് പഞ്ചായത്തിലേക്കുമായിരുന്നു തെരഞ്ഞെടുപ്പ്.
68-ല്‍ 65 നഗരസഭകളിലും ബിജെപി ഭരിക്കും. 60ഇടത്ത് ബിജെപി വ്യക്തമായ ഭൂരിപക്ഷം നേടി. മറ്റ് അഞ്ച് നഗരസഭകളില്‍ സ്വതന്ത്രരുടെ പിന്തുണയോടെ പാര്‍ട്ടി ഭരക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ സിആര്‍ പാട്ടീല്‍ അവകാശപ്പെട്ടു. ഒരു നഗരസഭയില്‍ മാത്രമാണ് മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസിന് വ്യക്തമായ ഭൂരിപക്ഷമുള്ളത്.
ജുനഗഡ് മുനിസിപ്പല്‍ കോര്‍പ്പറേഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി 48 സീറ്റുകള്‍ നേടി. 11 സീറ്റുകളാണ് കോണ്‍ഗ്രസിന് ലഭിച്ചത്.