ലോക്സഭാ തെരഞ്ഞെടുപ്പ്: പത്രികാ സമര്‍പ്പണം പൂര്‍ത്തിയായി; 290 സ്ഥാനാര്‍ഥികള്‍, 499 പത്രികകള്‍
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ നാമനിർദേശപത്രികാ സമർപ്പണം ഇന്നലെ സമാപിച്ചപ്പോള്‍ സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലായി 290 സ്ഥാനാർഥികള്‍ പത്രിക സമർപ്പിച്ചു.
ആകെ 499 പത്രികകളാണ് ഇതുവരെ ലഭിച്ചത്. ഇന്ന് നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. ഏപ്രില്‍ എട്ടിനു പത്രിക പിൻവലിക്കാനുള്ള സമയപരിധി അവസാനിക്കുന്നതോടെ അന്തിമ സ്ഥാനാർഥിപ്പട്ടികയ്ക്കു രൂപമാകും. തിരുവനന്തപുരം മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ സ്ഥാനാർഥികളുള്ളത് – 22. കുറവ് സംവരണ മണ്ഡലമായ ആലത്തൂരിലും – 8. മാർച്ച് 28നാണ് സംസ്ഥാനത്തു നാമനിർദേശ പത്രികാസമർപ്പണം തുടങ്ങിയത്. അവസാന ദിവസമായ ഇന്നലെ 252 പത്രികകളാണ് ലഭിച്ചതെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗള്‍ അറിയിച്ചു.