നഗരത്തിൽ കുടിവെള്ളം സ്വകാര്യവൽക്കരിക്കാൻ നീക്കം
നഗരത്തിൽ കുടിവെള്ളം സ്വകാര്യവൽക്കരിക്കാൻ നീക്കം .എഡിബി സഹായേത്താെട കേരള അർബൻ വാട്ടർ സർവീസ ഇമ്പ്രോവെമെന്റ് പ്രൊജക്റ്റ് എന്ന പേരിൽ പദ്ധതി നടപ്പിലാക്കി കുടിവെള്ള വിതരണം സകാരവൽക്കരിക്കാനാണ് സർക്കാർ നീക്കം . കൊച്ചിയിൽ വിതരണം ചെയ്യുന്ന വെള്ളത്തിന്റെ 51%വരുമാനം ലഭിക്കാത്ത വിധം നഷ്ടപ്പെടുന്നു എന്ന കാരണം മറയാക്കിയാണ് ഈ നീക്കം .
കുടിവെള്ളം പോലും സ്വകാര്യവൽക്കരിക്കപ്പെടുമ്പോൾ അതിന്റെ അധിക ബാധ്യത പേറേണ്ടി വരുന്നത് പാവം സാധാരണക്കാർ മാത്രംവും .രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പെടപാട് പെടുന്നവന്റെ മുതുകത്ത് ഒരുകുടം വെള്ളവും കൂടി ഇരിക്കട്ടെ എന്ന സർക്കാർ നിലപാട് ആർക് വേണ്ടി.
ജലത്തെ സാമ്പത്തിക മൂലമുള്ള ചരക്കാക്കി കാണണെമന്നും ,ഭരണകൂടം സേവന ദാതാവ് എന്ന സ്ഥാനംഏെറ്റടുേക്കണ്ടതില്ല മറിച്ച് ജല മേഖലയിലെ സ്വകാര്യമേഖലയുടെ പങ്കാളിത്തത്തിനു ഫെസിലിറ്റേറ്റർ ആവുകയാണ് വേണ്ടത് എന്നുള്ള കേന്ദ്ര ജല നയത്തെ കൂട്ടുപിടിച്ചാണ് സാധാരണക്കന്റെ കഴുത്തിൽ കത്തി വെച്ചുള്ള ഈ കൊള്ള പ്ലാൻ ചെയ്യുന്നത്.
2511 കോടി രൂപ ചെലവ് വരുന്ന ഈ പദ്ധതി,ഫ്രഞ്ച് കമ്പനിയായ സൂയസ് എന്ന സ്ഥാപനമാണ് ടെൻഡർ വഴി ഏറ്റെടുത്തിരിക്കുന്നത് . ഇതിന്റെ 70% തുക എഡിബി വായ്പയായും 30% തുകകേരളം ഗവർന്മെന്റും ആണ് വഹിേക്കണ്ടത് . ഈ പദ്ധതി തുടക്കത്തിൽ കൊച്ചി തിരുവനന്തപുരം
കോർപ്പേറഷനിലും പിന്നീട്സം കേരളത്തിലുടനീളം നടപ്പിലാക്കാനും ഉദ്ദേശിച്ചുള്ള നടപടിയായാണ് വിലയിരുത്തുന്നത് .
എടുത്തു പറയേണ്ടുന്ന മറ്റൊരു വസ്തുത ഏതെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ നിലവിലെ പൈപ്പ് വെള്ള മുഖാന്തിരം ജനങ്ങൾക്ക് ഉണ്ടായതിന്റെ അടിസ്ഥാനം അല്ല ഇത്തരത്തിൽ ഒരു നയത്തിന് പിന്നിൽ മറിച് എ ഡി ബി നിയോഗിച്ച കൺസൾറ്റൻറ് തയ്യാറാക്കിയ പ്രൊജക്റ്റ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് .എന്നാൽ ഈ പ്രൊജക്റ്റ് റിപ്പോർട്ടിന് യാതൊരു ശാസ്ത്രീയ പഠനത്തിന്റെയോ പരിശോധനയുടെയോ പിൻബലമില്ല എന്നതാണ് നടുക്കം ഉളവാക്കുന്നത്.
പിന്നെ എന്താണ് യഥാര്തത്തില് ഒരു നീക്കത്തിനാധാരം അന്താരാഷ്ട്ര ധന മൂലധന ശക്തികളുടെ അജണ്ടകൾ നടപ്പിലാക്കാനായി സർവാത്മനാ മുന്നിട്ടിറങ്ങുന്ന ചില ഉദ്യോഗസ്ഥ പ്രമാണിമാരുടെ നേതൃത്വത്തിൽ 2016 ലെ കണക്കുകൾ പ്രകാരമാണ് പദ്ധതികൾ തയ്യാറാക്കിയിരിക്കുന്നത് എന്നാണ് വിലയിരുത്തപ്പെടുന്നത്.
ഇനി ടെണ്ടറുമായി ബന്ധപ്പെട്ട കാര്യങ്ങളിലേക്ക് കടന്നാൽ ടെൻഡർ വ്യവസ്ഥകൾ എല്ലാം തന്നെ സൂയസ് ഇന്റർനാഷണൽ കമ്പനിയുടെ ലാഭത്തിനു വേണ്ടി മാത്രമാണെന്ന് മനസിലാക്കാൻ സാദിക്കും .പത്തു വര്ഷം നീണ്ടു നിൽക്കുന്ന ഈ പ്രോജെക്ടിൽ എസ്കലേഷൻ വ്യവസ്ഥ അംഗീകരിക്കുന്നണ്ട. അതായത് കരാർകാലയളവിൽപ്രൈസ് ഇൻഡക്സ് മാറുന്നതിനനുസരിച് കോട്ട് ചെയ്ത തുകയും മാറിക്കൊണ്ടിരിക്കും .
ഇത് കരാർ കമ്പനിക്ക് അല്ലാതെ മറ്റാർക്കാണ് ലാഭം ഉണ്ടാക്കുക . സർക്കാറിനും വാട്ടർ അതോറിറ്റിക്കും വലിയൊരു ബാധ്യത എന്നതിനപ്പുറം മറ്റെന്താണ് സർക്കാർ ഇതിൽ നിന്നും പ്രതീഷിക്കുന്നത് .
പത്തു വർഷത്തിൽ ഏഴുവർഷം വരെയാണ് നിർമാണ പ്രവർത്തികൾ നടക്കുക അത്രയും കാലം മാത്രേമ വായ്പ ലഭിക്കുകയുള്ളൂ അവസാന മൂന്നുവർഷം പദ്ധതിയുെട പരിപാലനചിലവ് സർക്കാർ പൂർണമായും വഹിക്കേണ്ടി വരും .പ്രതിവർഷം മുപ്പത് കോടി രൂപയാണ് സർക്കാർ ഇതിനായി സൂയസ് കമ്പനിക് നൽകേണ്ടി വരിക .
ആലുവയിൽ 190 കോടി ചെലവിട്ട് നിർമ്മിക്കാൻ ഉദ്ദേശിച്ച ജല ശുദ്ധീകരണശാല പൂർത്തിയാക്കിയാൽ കോർപ്പറേഷനിലും ചുറ്റുമുള്ള പഞ്ചായത്തുകളിലും കുടിവെള്ളക്ഷാമം പരിഹരിക്കാം എന്നിരിക്കെ ഇത്രയും ഭീമമായ തുകയ്ക്ക് ഈ പദ്ധതി കേരളത്തിന് ആവശ്യമാണോ.
റോഡ് കുഴിക്കാനോ മറ്റേതെങ്കിലും തരത്തിൽ അനുമതി ലഭിക്കുന്നതിലെ കാലതാമസം കൊണ്ടോ പ്രവർത്തി നീണ്ടു പോവുകയോ തർക്കങ്ങൾ ഉണ്ടാവുകയോ ചെയ്താൽ കമ്പനിക്ക് അന്താരാഷ്ട്ര കോടതിയിൽ കേസിന് പോകാൻ വ്യവസ്ഥയുണ്ട് .അങ്ങനെ സംഭവിച്ചാൽ സിംഗപ്പൂരിൽ വച്ചായിരിക്കും ആർബിട്രേഷൻ നടക്കുക. ഇത് വാട്ടർ അതോറിറ്റിക്കും സർക്കാരിനും ഭീമമായ നഷ്ടം ഉണ്ടാക്കും. എന്നാൽ അതിനെല്ലാം അപ്പുറം രസകരമായ സംഭവം എന്തെന്നാൽ ഇതെല്ലാം പര്യവസാനിക്കുന്നത് സാധാരണക്കാരന്റെ തലയിൽ ആയിരിക്കും എന്നതാണ് .അതായത് കമ്പനി പറയുന്നതോതിൽ വാട്ടർ ചാർജ് വർധിപ്പിക്കാൻ സർക്കാർ നിർബന്ധിതമാകും എന്ന സാരം .
ഇത്തരത്തിൽ കുടിവെള്ളം സ്വകാര്യവൽക്കരിക്കപ്പെട്ട 35 രാജ്യങ്ങൾ നമ്മുടെ മുൻപിൽ ഉണ്ട്. അവയെ ഒന്ന് എടുത്തു പരിശോധിച്ചാൽ തന്നെ സർക്കാരിന് ഇതിന്റെ നിജസ്ഥിതി ബോധ്യപ്പെടാവുന്നതാണ്. 35 രാജ്യങ്ങളും തന്നെ ഇതിനോടകം ഈ പദ്ധതി പരാജയമാണെന്ന് തിരിച്ചറിവിന്റെ അടിസ്ഥാനത്തിൽ ഉപേക്ഷിച്ചിരിക്കുകയാണ്.
കൊച്ചിൻ കോർപ്പറേഷൻ തന്നെ ഈ പദ്ധതിക്കെതിരെ പ്രമേയം പാസാക്കി ഇരിക്കുകയാണ്…
ഭരണഘടനയുടെ 24ഭേദഗതി പ്രകാരം കുടിവെള്ള വിതരണം തദ്ദേശസ്ഥാപനങ്ങളുടെ ഉത്തരവാദിത്വമാണ് എന്നിരിക്കെ പ്രാദേശിക ഭരണസംവിധാനത്തിന്റെ അനുമതിയില്ലാതെ അവരുടെ എതിർപ്പിനെ മറികടന്ന് എന്തിന് ഈ പദ്ധതി നടപ്പിലാക്കണം.
ഈ പദ്ധതി നടപ്പിലാക്കിയാൽ തീർത്തും കച്ചവട ലക്ഷ്യത്തോടെ തയ്യാറാക്കിയ പദ്ധതി ആയതുകൊണ്ട് തന്നെ റവന്യൂ വരുമാനം ആര് കൈകാര്യം ചെയ്യും എന്നതിൽ വ്യക്തതയില്ല
സാധാരണക്കാരന് ഇത് കേൾക്കുമ്പോൾ ഉണ്ടാകുന്ന ചില സംശയങ്ങൾ ചോദിച്ചോട്ടെ ഭരണകൂടമേ
കോർപ്പറേഷനുള്ള 5500 ഓളം പൊതു ടാപ്പുകൾ നോൺ റവന്യൂ വിഭാഗത്തിൽ പെടുത്തി ഇല്ലാതാക്കുമോ
നിലവിലെ ബിപിഎൽ കണക്ഷനുകളുടെയും സബ്സിഡികളുടെയും കാര്യത്തിൽ എന്ത് നിലപാട് സ്വീകരിക്കും
ഇനി മറ്റൊന്ന് ജലലഭ്യത കുറവനുഭവപ്പെടുന്ന മാസങ്ങളിൽ താരിഫ് ഏത് രീതിയിലായിരിക്കും തീരുമാനിക്കുന്നത്.
വാട്ടർ അതോറിറ്റിയുടെ കോടിക്കണക്കിന് ആസ്തികൾ ഈ കരാർ മൂലം അന്യാധീനപ്പെടുകയില്ലേ …എല്ലാത്തിനും ഉപരിയായി എന്താണ് ഈ പദ്ധതിയുടെ ശാസ്ത്രീയ അടിത്തറ അങ്ങിനെ ഒട്ടനവധി ചോദ്യങ്ങളാണ് ഈ പദ്ധതിക്ക് മുന്നിൽ ഉത്തരമില്ലാതെ അവശേഷിക്കുന്നത് .
വലിയ കൊട്ടിഘോഷങ്ങൾ ഒന്നും ഇല്ലാതെ പദ്ധതി നടപ്പിലാക്കാൻ ആണ് സർക്കാർ ലക്ഷ്യം എങ്കിലും ഇതിനെതിരെ ശക്തമായ പ്രേക്ഷാഭത്തിന് ഒരുങ്ങുകയാണ് എറണാകുളം ഡിസ്ട്രിക്ട് റസിഡന്റ്സ് അസ്സോസിയേഷൻസ് ’ അപെക്സ് കൌൺസിൽ. പ്രതിഷേധത്തിന്റെ ആദ്യപടിയായി നവംബർ 29 ന് കൊച്ചി കോർപറേഷന് മുൻപിൽ പ്രതിേഷധ ധർണ സംഘടിപ്പിക്കാനാണ് തീരുമാനം .
ആദപടി എന്ന നിലയിൽ നവംബർ 29 ന് െവള്ളിയാഴ്ച രാവിെല
10 മണിക്ക് െകാച്ചി േകാർപ്പേറഷനു മുൻപിൽ പ്രതിേഷധ ധർണ
സംഘടി ിക്കുകയാണ്
തുടങ്ങി നിരവധി ചോദ്യങ്ങളാണ് ബന്ധപ്പെട്ട് ഉയർന്നുവരുന്നത്… അതിനേക്കാൾ എല്ലാം ഏറെ 35 രാജ്യങ്ങളിൽ പരീക്ഷിച്ച് പരാജയപ്പെട്ട പദ്ധതി എന്തിന് കേരളത്തിൽ നടപ്പിലാക്കണം…
ഇതിന് പിന്നിൽ മറ്റെന്തെങ്കിലും ഗുണനിലക്ഷ്യങ്ങൾ ഉണ്ടോ… സാധാരണക്കാരന്റെ കഴുത്തിൽ കത്തി വെച്ച് എന്ത് ലാഭമാണ് സർക്കാർ ഉദ്ദേശിക്കുന്നത്.
ഏതായാലും സ്വകാര്യവൽക്കരണത്തിനെതിരെ അഡ്രസ് ശക്തമായ പ്രക്ഷോഭത്തിന് തുടക്കം കുറിക്കുകയാണ് ഇതിന്റെ ആദ്യപടിയാൻ നിലയിൽ നവംബർ 29ന് വെള്ളിയാഴ്ച രാവിലെ 10 മണിക്ക് കൊച്ചിൻ കോർപ്പറേഷൻ മുന്നിൽ പ്രതിഷേധ ഭരണ സംഘടിപ്പിക്കുകയാണ്