തെലുങ്കാനയില് ബിജെപി ഒന്നാമതോ രണ്ടാമതോ എത്തും; സൗത്തില് ബിജെപി മുന്നേറും; തമിഴ്നാട്ടിലെ ബിജെപി വോട്ട് പങ്ക് ഇരട്ടയക്കമാകും: പ്രശാന്ത് കിഷോര്
Posted On April 8, 2024
0
255 Views
ന്യൂഡ ല്ഹി: “തെലുങ്കാനയില് ഒന്നാമത്തെയോ രണ്ടാമത്തെയോ പാര്ട്ടിയായി ബിജെപി വരും. ഒഡിഷയില് ബിജെപി മികച്ച ഫലമുണ്ടാക്കും. ബംഗാളിലും ബിജെപി മുന്നേറും. തമിഴ്നാട്ടില് ബിജെപിയുടെ വോട്ട് പങ്കാളിത്ത് ഇരട്ടയക്കത്തിലേക്ക് ഉയരും.” – പുതിയ ഒരു കൂട്ടം പ്രവചനങ്ങളുമായി രാഷ്ട്രീയ തന്ത്രജ്ഞന് പ്രശാന്ത് കിഷോര്. പൊതുവേ ബിജെപിയ്ക്ക് ബാലികേറാമലയായി കരുതപ്പെടുന്ന തെക്കേയിന്ത്യയിലും കിഴക്കേയിന്ത്യയിലും ഇക്കുറി ബിജെപി മുന്നേറുമെന്ന് പ്രശാന്ത് കിഷോര് തറപ്പിച്ച് പറയുന്നു. ബിജെപിയുടെ പടയോട്ടം തടയാന് അവസരങ്ങളുണ്ടായിട്ടും പ്രതിപക്ഷം അതെല്ലാം പാഴാക്കിയെന്നും പ്രശാന്ത് കിഷോര് പറയുന്നു. പ്രതിപക്ഷത്തിന്റെ പാഴ് തന്ത്രങ്ങളും ശോഭനീയമല്ലാത്ത പരിശ്രമങ്ങളും കാരണം ഇന്ത്യാമുന്നണിക്ക് ബിജെപിയെയോ പ്രധാനമന്ത്രി മോദിയെയോ തടുക്കാനുള്ള ഒരു ശക്തിയായി മാറാന് കഴിഞ്ഞിട്ടില്ലെന്നും പ്രശാന്ത് കിഷോര് പറയുന്നു.
Trending Now
സിലമ്പരസൻ ടി. ആർ- വെട്രിമാരൻ- കലൈപ്പുലി എസ് താണു ചിത്രം 'അരസൻ'
October 7, 2025













