ബിജെപിയില്‍ അടുത്തമാസത്തോടെ സമ്ബൂര്‍ണ നേതൃമാറ്റം
ബിജെപിയില്‍ അടുത്തമാസത്തോടെ സമ്ബൂർണ നേതൃമാറ്റമുണ്ടാകുമെന്ന് സൂചന. അടുത്ത മാസത്തോടെ പാർട്ടിയില്‍ സംഘടനാ തെരഞ്ഞെടുപ്പ് നടത്തി സംസ്ഥാന തലത്തിലും ദേശീയ തലത്തിലും പുതിയ അധ്യക്ഷന്മാരെ നിയോഗിക്കാനാണ് പാർട്ടി നീക്കം.
പലസ്ഥലങ്ങളിലും സംഘടനാസംവിധാനം ദുർബലമായതായെന്ന ആർഎസ്എസ് വിലയിരുത്തലിനെ തുടർന്നാണ് രാജ്യമെമ്ബാടും സംഘടനാ തെരഞ്ഞെടുപ്പ് നടത്താൻ ബിജെപി തയ്യാറെടുക്കുന്നത്. സംഘടനാ തെരഞ്ഞെടുപ്പോടെ കേരളത്തിലെ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും ദേശീയ അധ്യക്ഷൻ ജെ പി നഡ്ഡയും സ്ഥാനമൊഴിയും.
കേന്ദ്രമന്ത്രിമാരായ ശിവരാജ്സിങ് ചൗഹാൻ, ഭൂപേന്ദർ യാദവ്, പ്രതിരോധമന്ത്രിയും മുൻ പാർട്ടി അധ്യക്ഷനുമായ രാജ്നാഥ് സിങ് എന്നിവരുടെ പേരുകളാകും പുതിയ ദേശീയ അധ്യക്ഷനായി ആർഎസ്എസ് നിർദ്ദേശിക്കുക. അതേസമയം, സുരേന്ദ്രൻ ഉള്‍പ്പെടെയുള്ള കേരളത്തിലെ പ്രധാനനേതാക്കള്‍ക്ക് ദേശീയതലത്തില്‍ പുതിയ ചുമതലകളും നല്‍കിയേക്കും.
ഈയടുത്ത് അധ്യക്ഷരെ നിയോഗിച്ച സംസ്ഥാനങ്ങളിലൊഴികെ മറ്റിടങ്ങളില്‍ ഡിസംബർ, ജനുവരി മാസങ്ങളില്‍ പുതിയ അധ്യക്ഷന്മാർ നിയമിതരാകുമെന്നാണ് അറിയുന്നത്.