കെജ്രിവാളിന്റെ ജാമ്യം നിഷേധിച്ചു..; തിരികെ വീണ്ടും തിഹാർ ജയിലിലേക്ക്
മദ്യനയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ജാമ്യം നീട്ടില്ല. ജൂൺ രണ്ടിന് തന്നെ കെജ്രിവാൾ തിഹാർ ജയിലിലേക്ക് മടങ്ങണം. ജാമ്യം ഏഴ് ദിവസത്തേക്ക് കൂടി നീട്ടണമെന്നാവശ്യപ്പെട്ട് കെജ്രിവാൾ നൽകിയ ഹരജി സുപ്രീംകോടതി പരിഗണിക്കില്ല. നാളെ തെരഞ്ഞെടുപ്പിന്റെ ശബ്ദ പ്രചരണം അവസാനിക്കുമ്പോള്‍ കെജ്രിവാള് ജയിലില്‍ തിരിച്ചെത്തേണ്ടി വരും. കെജ്രിവാളിന്റെ അപേക്ഷ സുപ്രീംകോടതി രജസ്റ്ററി അനുവദിച്ചില്ല. സ്ഥിര ജാമ്യത്തിനായി ഡൽഹി മുഖ്യമന്ത്രിക്ക് വിചാരണ കോടതിയെ സമീപിക്കാമെന്നും സുപ്രീംകോടതി അറിയിച്ചു . ഡല്‍ഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ്(ഇഡി) ചോദ്യം ചെയ്തുള്ള ഹര്‍ജി വിധി പറയാന്‍ മാറ്റിവച്ചിരിക്കുന്നതിനാല്‍ ഇടക്കാല ജാമ്യം നീട്ടാനുള്ള കെജ്രിവാളിന്റെ അപേക്ഷയ്ക്ക് പ്രധാന ഹര്‍ജിയുമായി യാതൊരു ബന്ധവുമില്ലെന്നാണ് അപേക്ഷ നിരസിച്ചുകൊണ്ട് സുപ്രീംകോടതി പറഞ്ഞത്. തനിക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും സി.ടി സ്കാൻ ഉൾപ്പെടെയുള്ള പരിശോധനകൾ നടത്തേണ്ടതുണ്ടെന്നും കെജ്രിവാൾ ഹരജിയിൽ വ്യക്തമാക്കിയിരുന്നു.കെജ്രിവാളിന് ഏഴ് കിലോ ഭാരം കുറഞ്ഞിട്ടുണ്ടെന്നും കീറ്റോൺ തോത് ഉയർന്നിട്ടുണ്ടെന്നും പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. തുടർ ചികിത്സകൾ അനിവാര്യമായതിനാൽ ജാമ്യ കാലാവധി നീട്ടിനൽകണമെന്നും അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി.ഇന്നലെയും കെജ്രിവാളിന്റെ ഹര്‍ജി അടിയന്തരമായി പരിഗണിക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചിരുന്നു. വിധിപ്രസ്താവം മാറ്റിവച്ചിരിക്കുന്ന കേസില്‍ ജാമ്യം നീട്ടാനുള്ള അപേക്ഷ മാറ്റുന്നതായും പട്ടിക ചീഫ് ജസ്റ്റിസ് പരിഗണിക്കുമെന്ന് ജസ്റ്റിസുമാരായ ജെ കെ മഹേശ്വരി, കെ വി വിശ്വനാഥന് എന്നിവരടങ്ങിയ ബെഞ്ച് ഇന്നലെ പ്രസ്താവിച്ചിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കാനായാണ് കെജ്രിവാളിന് 21 ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചത്. ജൂൺ രണ്ടിന് കെജ്രിവാൾ തിരികെ തിഹാർ ജയിലിൽ എത്തണമെന്നും കോടതി നിർദേശിച്ചിരുന്നു.ഡൽഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് കെജ്രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. ഇടക്കാല ജാമ്യം നൽകിയതിനെ ബി.ജെ.പി രാഷ്ട്രീയ വിവാദമാക്കിയിരുന്നു. ജാമ്യ കാലാവധിയിൽ ഡൽഹി മുഖ്യമന്ത്രിയുടെ യാതൊരു ചുമതലയും വഹിക്കരുത് എന്നത് ഉൾപ്പെടെ കർശന ഉപാധികളോടെയാണ് ജാമ്യം നൽകിയത്. എ.എ.പി നേതാവും ഡൽഹി മുൻ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ, രാജ്യസഭാംഗമായ സഞ്ജയ് സിങ് ഉൾപ്പെടെയുള്ളവരെയും ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു. നേരത്തെ കേജ്രിവാളിൻ്റെ ഇടക്കാല ജാമ്യം സുപ്രീം കോടതി അംഗീകരിച്ചപ്പോൾ എന്തുകൊണ്ട് ഇക്കാര്യം പരാമർശിച്ചില്ലെന്ന് ബെഞ്ച് ചോദിച്ചിരുന്നു . “ചില മെഡിക്കൽ പരിശോധനകൾ നടത്തി റിപ്പോർട്ട് സമർപ്പിക്കാനുണ്ട്. അതിനാലാണ് ജാമ്യം ഏഴ് ദിവസത്തേക്ക് മാത്രം നീട്ടി നൽകാൻ സമയം ചോദിച്ചത്. ” എന്നായിരുന്നു കേജ്രിവാളിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിംഗ്വി പറഞ്ഞിരുന്നത് .അതെ സമയം തന്നെ ആം ആദ്മി നേതാവ് സ്വാതി മലിവാള്‍ കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ മുന്‍ പഴ്സണല്‍ സെക്രട്ടറി ബൈഭവ് കുമാറിന്റെ ജാമ്യവും കഴിഞ്ഞ ദിവസം കോടതി നിഷേധിച്ചിരുന്നു . ഡല്‍ഹി കോടതി യാണ് ബൈഭവ് കുമാറിന്റെ ജാമ്യം നിഷേധിച്ചത് . അഡീഷണല്‍ സെഷന്‍സ് ജഡ്ജി സുശീല്‍ അനുജ് ത്യാഗിയാണ് ബൈഭവിന് ജാമ്യം നിഷേധിച്ചത്. മേയ് 18നാണ് സ്വാതി മലിവാളിനെ , മുഖ്യമന്ത്രി അരവിധ് കേജരിവാറിന്റെ വസതിയിൽ വെച്ച് മർദിച്ചതിനു ബൈഭവിനെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് അഞ്ച് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിടുകയായിരുന്നു. മേയ് 24ന് ബൈഭവിനെ ജുഡീഷ്യല്‍ കസ്റ്റഡിയിലും കോടതി വിട്ടു.