കൊച്ചി മേയര്‍ സ്ഥാനത്തിന് ടേം നിബന്ധന വെക്കാന്‍ കെപിസിസി; ദീപ്തി മേരി വര്‍ഗീസിന് രണ്ടര വര്‍ഷം സ്ഥാനം ലഭിക്കും
കൊച്ചി മേയര്‍ സ്ഥാനത്തിന് ടേം നിബന്ധന വെക്കാന്‍ കെപിസിസി ഒരുങ്ങുന്നു. ഒന്നിലധികം പേരുകള്‍ മേയര്‍ സ്ഥാനത്തേക്ക് നിര്‍ദ്ദേശിക്കപ്പെട്ട സാഹചര്യത്തിലാണ് ധാരണ. കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസിന് രണ്ടര വര്‍ഷം മേയർ സ്ഥാനം ലഭിക്കും.
യുഡിഎഫിന് അധികാരം ലഭിച്ച കൊച്ചി, തൃശൂര്‍ കോര്‍പറേഷനുകളിലെ മേയര്‍ സ്ഥാനം സംബന്ധിച്ച തീരുമാനമാണ് വൈകുന്നത്. കൊച്ചിയില്‍ രണ്ട് പ്രധാനപ്പെട്ട പേരുകള്‍ മേയര്‍ സ്ഥാനത്തേക്ക് മുന്നോട്ട് വെക്കുന്നുണ്ട്. അതില്‍ പ്രധാനപ്പെട്ടത് ദീപ്തി മേരി വര്‍ഗീസിന്റേതാണ്. മറ്റൊന്ന് വികെ മിനിമോളുടേതാണ്.
കെപിസിസി ജനറല്‍ സെക്രട്ടറിയായതുകൊണ്ടുതന്നെ ദീപ്തി മേരി വര്‍ഗീസിന് പ്രത്യേക പരിഗണന ലഭിക്കും. അത് കെപിസിസിയുടെ മാര്‍ഗനിര്‍ദേശത്തില്‍ പ്രത്യേകം പറയുന്നുണ്ട്. രണ്ടര വര്‍ഷക്കാലത്തേക്ക് ആര്‍ക്കാണ് ആദ്യം സ്ഥാനം ലഭിക്കുക എന്നുള്ളത് ഇനി കെപിസിസിയുമായി ബന്ധപ്പെട്ട് ആലോചിച്ച് തീരുമാനിക്കും.













