പതിനെട്ടാം ലോക്സഭയുടെ സ്പീക്കറായി ഓം ബിര്ള, പ്രമേയം അംഗീകരിച്ചത് ശബ്ദവോട്ടോടെ
Posted On June 26, 2024
0
204 Views

18-ാം ലോക്സഭയുടെ സ്പീക്കറായി ബിജെപി എംപി ഓം ബിർളയെ ശബ്ദ വോട്ടോടെ തിരഞ്ഞെടുത്തു. തുടർച്ചയായി രണ്ടാം തവണയാണ് ഓം ബിർള സ്പീക്കറാകുന്നത്. രാജസ്ഥാനിലെ കോട്ടയില്നിന്നുള്ള എംപിയാണ് അദ്ദേഹം.
സ്പീക്കറായി ഓം ബിർളയെ തിരഞ്ഞെടുത്തതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധിയും ചേർന്ന് അദ്ദേഹത്തെ ഇരിപ്പിടത്തിലേക്ക് ആനയിക്കുന്നതിനും പാർലമെന്റ് സാക്ഷ്യംവഹിച്ചു. പാർലമെന്ററികാര്യ മന്ത്രി കിരണ് റിജിജുവും ഇവരെ അനുഗമിച്ചു.
Trending Now
അഭിഷേകിന്റെ 'സ്പെഷ്യൽ റൺ'; സഹപ്രവർത്തകർക്ക് അഭിമാന നിമിഷം
February 9, 2025