സുരേഷ് ഗോപിയും ജോര്‍ജ് കുര്യനും ഇന്ന് ചുമതലയേല്‍ക്കും
Posted On June 11, 2024
0
298 Views
കേന്ദ്ര മന്ത്രിസഭയിലെത്തിയ സുരേഷ് ഗോപിയും ജോര്‍ജ് കുര്യനും ഇന്ന് ചുമതലയേല്‍ക്കും. ഇന്ന് രാവിലെ 11 മണിക്കാകും ചുമതലയേല്‍ക്കുക.
ടൂറിസം, പെട്രോളിയം ആൻഡ് നാച്ചുറല്‍ ഗ്യാസ് വകുപ്പ് സഹമന്ത്രി സ്ഥാനമാണ് സുരേഷ് ഗോപി ഏറ്റെടുക്കുക. ന്യൂനപക്ഷ ക്ഷേമം, ഫിഷറീസ്, മൃഗസംരക്ഷണം വകുപ്പ് സഹമന്ത്രി സ്ഥാനമാണ് ജോർജ് കുര്യന് അനുവദിച്ചിട്ടുള്ളത്.
മൂന്നാം മന്ത്രിസഭയിലെ മന്ത്രിമാരെല്ലാം തന്നെ ഇന്ന് ചുമതലയേല്‍ക്കും. പ്രധാനമന്ത്രി ഇന്നലെ ഓഫീസിലെത്തി ചുമതലയേറ്റിരുന്നു. ഡല്‍ഹിയിലെ സൗത്ത് ബ്ലോക്കിലെ ഓഫീസിലെത്തിയാണ് അദ്ദേഹം ചുമതലയേറ്റത്.













