കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരളത്തില്‍
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരളത്തില്‍. ആലപ്പുഴ ലോക്സഭാ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കുന്നതിനായാണ് അമിത് ഷാ എത്തിയത്.
കൊച്ചിയിലെ നെടുമ്ബാശ്ശേരി വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ സ്വാഗതം ചെയ്തു. പ്രിയങ്ക ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഉള്‍പ്പെടെയുള്ള നേതാക്കളും കേരളത്തിലെത്തി.
പരസ്യ പ്രചാരണം ഇന്ന് അവസാനിക്കാനിരിക്കെയാണ് ശോഭാ സുരേന്ദ്രന് പിന്തുണ അറിയിച്ച് അമിത് ഷാ എത്തിയിരിക്കുന്നത്.ശോഭാ സുരേന്ദ്രന്റെ തിരഞ്ഞെടുപ്പ് പൊതുസമ്മേളനത്തെ അമിത് ഷാ അഭിസംബോധന ചെയ്യും. തുടര്‍ന്ന് നാളെ പുന്നപ്രയിലേക്ക് തിരിക്കും.